Shaijal Commemoration | ഷൈജല്‍ അനുസ്മരണവും ഓര്‍മപുസ്തക പ്രകാശനവും തിങ്കളാഴ്ച നടക്കും

 


കോഴിക്കോട്: (www.kvartha.com) ജ്വലറി മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (JMA) മലബാര്‍ മേഖലാ മുന്‍ സെക്രടറിയും ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പി കെ സി ഷൈജലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജെഎംഎ അനുസ്മരണ സമ്മേളനവും ഷൈജല്‍ മെമോറിയല്‍ ചാരിറ്റി ഫന്‍ഡ് സമര്‍പണവും നടത്തും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ 17ന് തിങ്കളാഴ്ച സരോവരത്തിനടുത്തുള്ള കെ പി എം ട്രിപന്റ ഹോടല്‍ ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ 140ലേറെ പേരുടെ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ ഷൈജല്‍ ഓര്‍മപ്പുസ്തകം എഴുത്തുകാരന്‍ പി കെ പാറക്കടവ് കവി കെ ടി സൂപ്പിക്ക് നല്‍കി പ്രകാശനം ചെയ്യും. ഷൈജല്‍ മെമോറിയല്‍ റിലീഫ് ഫന്‍ഡ് പദ്ധതിയുടെ ഭാഗമായ ആദ്യ ധനസഹായം പാലേരി പാറക്കടവ് കരുണ പാലിയേറ്റീവ് കെയര്‍ ഭാരവാഹി ഇ ജെ നിയാസ് സ്പീകറില്‍ നിന്ന് ഏറ്റുവാങ്ങും.

Shaijal Commemoration | ഷൈജല്‍ അനുസ്മരണവും ഓര്‍മപുസ്തക പ്രകാശനവും തിങ്കളാഴ്ച നടക്കും

അനുസ്മരണ പ്രഭാഷണം പി കെ നവാസ് മാസ്റ്റര്‍ നിര്‍വഹിക്കും. ജെഎംഎ സംസ്ഥാന പ്രസിഡന്റ് രവീന്ദ്രന്‍ ചെറുശ്ശേരി, വൈസ് പ്രസിഡന്റ് മുസ്തഫ വീര്‍ക്കണ്ടി, ജനറല്‍ സെക്രടറി എ കെ സാബു, രക്ഷാധികാരി പി വി ജോസ്, മലബാര്‍ ചേംപര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് കെ വി ഹസീബ് അഹ് മദ്, ആബിദ് എ റഹീം പങ്കെടുക്കും. പത്ര സമ്മേളനത്തില്‍ ജെഎംഎ മലബാര്‍ റീജ്യന്‍ പ്രസിഡന്റ് എ കെ ജമീഷ് മസാദ്, പ്രൊഗ്രാം കണ്‍വീനര്‍ മുസ്ഥഫ വീര്‍ക്കണ്ടി, എം പി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Shaijal Commemoration | ഷൈജല്‍ അനുസ്മരണവും ഓര്‍മപുസ്തക പ്രകാശനവും തിങ്കളാഴ്ച നടക്കും

Keywords: Kozhikode, News, Kerala, Press meet, Inauguration, Shaijal commemoration and book release will be held on Monday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia