കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു
Jun 17, 2020, 16:06 IST
ADVERTISEMENT
തലശേരി: (www.kvartha.com 17.06.2020) അനുവാദമില്ലാതെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ചിത്രമിട്ടതിനു ശേഷം വ്യാപക തട്ടിപ്പ് നടത്തിയ യുവാവിനെ തിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. എസ് പിയുടെ പേരില്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നിരവധി വ്യാജസന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ഉറവിടം തേടി നടക്കുകയായിരുന്നു പൊലീസ്. ഇതിനിടെയില്‍ ഒരു യുവതി തന്നെ അപമാനിച്ചുവെന്ന് നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ മെയ് മാസം മുതല്‍ ഫെയ്‌സ്ബുക്കില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജമായി 'യതീഷ് ചന്ദ്ര ഐ പി എസ് ഫാന്‍സ്' എന്ന ഫെയ്‌സ്ബുക്ക് പേജ് ഉണ്ടാക്കുകയായിരുന്നു. ഈ ഗ്രൂപ്പില്‍ പരാതിക്കാരിയായ സ്ത്രീയെ ഉള്‍പ്പെടെ നിരവധി പേരെ അംഗങ്ങളാക്കുകയും ശേഷം ഇതിലെ മെമ്പര്‍മാരെ ഉള്‍പ്പെടുത്തി വ്യാജമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനു ശേഷം എസ് പിയുടെ പേരില്‍ നിരവധി ശബ്ദ സന്ദേശങ്ങളടക്കം കൈമാറുകയായിരുന്നു.
ഇതിനിടെ അഡ്മിനായ യുവാവ് പരാതിക്കാരിയെ അതില്‍ അംഗമാക്കുകയും തുടര്‍ന്ന് പരാതിക്കാരിയോട് താന്‍ വിവാഹം കഴിക്കട്ടെ എന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ കൂടി അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നും പറയുന്നു. ഇവരെ വിവിധ കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തതായും പറയുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് പാലക്കാട് ജില്ലയിലെ കന്ദളം കയരാടി പുത്തന്‍ വീട്ടില്‍ ജിബിന്‍ ബിജു എന്നയാള്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്.
പല പ്രമുഖ വ്യക്തികളുടെയും പേരില്‍ അവര്‍ അറിയാതെ ഇത്തരം നിരവധി വ്യാജ ഫെയ്‌സ്ബുക്ക് പേജകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ വ്യാജമായി സൃഷ്ട്ടിച്ചു പൊതുജനങ്ങളെ വഞ്ചിതരാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വ്യാജ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പൊതുജനങ്ങള്‍ വഞ്ചിതരവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പൊലീസ് അറിയിച്ചു. നേരത്തെ യതീഷ് ചന്ദ്രയുടെ പേരില്‍ ആവി പിടിച്ചാല്‍ കോവിഡ് മാറുമെന്ന് വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെയിലാണ് ഒരാളെ തിരിച്ചറിഞ്ഞത്.
Keywords: Thalassery, News, Kerala, Police, Case, Whatsapp, Fake, Message, SP, Yatheesh Chandra, Several fake messages were spread on social media through WhatsApp group

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.