നാടുകാണി ചുരത്തില്‍ ടെമ്പോ ട്രാവലെര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 7 യാത്രക്കാര്‍ക്ക് പരിക്ക്
Dec 14, 2021, 11:17 IST
കോഴിക്കോട്: (www.kvartha.com 14.12.2021) കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നാടുകാണി ചുരത്തില്‍ ടെമ്പോ ട്രാവലെര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് യാത്രക്കാര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ചൊവ്വാഴ്ച പുലര്‍ചെ രണ്ടര മണിയോടെയാണ് നാടുകാണി ചുരത്തില്‍ ദേവാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ടെമ്പോ ട്രാവലെര്‍ താഴ്ചയിലേക്ക് മറിഞ്ഞത്.
വീതി കുറഞ്ഞ റോഡില്‍ മറ്റൊരു വാഹനം എതിരെ വന്നപ്പോള്‍ അരിക് ചേര്‍ത്തപ്പോള്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടം നടന്ന തൊട്ടുടനെ പുറകില്‍ വന്ന മറ്റു വാഹനങ്ങളിലുള്ളവര്‍ പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Keywords: Kozhikode, News, Kerala, Accident, Injured, Road, Police, Vehicles, Hospital, Seven people injured in tempo traveler accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.