സേവനങ്ങള്‍ക്ക് കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 5000 രൂപ പിഴ
Jul 8, 2012, 16:54 IST
ADVERTISEMENT
തിരുവനന്തപുരം: സേവനങ്ങള്‍ക്ക് കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 5000 രൂപ പിഴ നല്‍കാനുള്ള സേവനാവകാശ നിയമം നിയമസഭയിലേയ്ക്ക്. ജനന, മരണ, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍, പാസ്പോര്‍ട്ട് വെരിഫിക്കേഷന് റിപ്പോര്‍ട്ട്, റേഷന്‍ കാര്‍ഡുകള്‍ എന്നിവ നിശ്ചിത ദിവസത്തിനകം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ. ഈമാസം 23-ന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും.
സേവനാവകാശ നിയമം വരുന്നതോടെ ആറ് മാസത്തിനകം എല്ലാ വകുപ്പുകളും അവയില്‍ നിന്നുള്ള സേവനങ്ങളും അവ നല്‍കുന്നതിനുള്ള സമയപരിധിയും വിജ്ഞാപനം ചെയ്യണം. സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയും ഉള്‍പ്പെടും. സേവനത്തിനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ കൈപ്പറ്റിയതിന്റെ രസീത് നല്‍കണം. സേവനം സമയത്തിനു ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം ഒന്നാം അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കാം. അപ്പീലിലെ തീരുമാനം സ്വീകാര്യമല്ലെങ്കില്‍ 60 ദിവസത്തിനകം രണ്ടാം അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കാം. ഈ അധികാരിക്കും സേവനം നല്കാന് നിര്‍ദേശിക്കുകയോ, അപ്പീല്‍ നിരസിക്കുകയോ ചെയ്യാം.
സേവനം നല്കുന്നതില് വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥന് 5000 രൂപ വരെ പിഴ ഈടാക്കാം. ചുവപ്പ് നാടയില്‍ കുടുങ്ങി പൊറുതിമുട്ടുന്ന പൊതുജനങ്ങള്‍ക്ക് ഈ നിയമം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍.
English Summery
Service bill in assembly on 23rd
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

