Obituary | ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ യുസി ബാലകൃഷ്ണന്‍ നിര്യാതനായി
പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിലാണ് അന്ത്യം.
അടിയന്തരാവസ്ഥകാലത്ത് സി കെ ജി സ്മാരക ഗവ. കോളജ് എന്‍ എസ് എസ് ക്യാംപില്‍ നിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചിരുന്നു.
കോഴിക്കോട്: (KVARTHA) പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും (Sports Correspondent) ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായിരുന്ന (Former senior news editor of Deshabhimani) പേരാമ്പ്ര ഉണ്ണികുന്നും ചാലില്‍ യു സി ബാലകൃഷ്ണന്‍ (72) (UC Balakrishnan) നിര്യാതനായി (Dead) . അര്‍ബുദ (Cancer) ബാധിതനായി ചികിത്സയിലായിരുന്നു (Treatment) . പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിലാണ് (Hospital) അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് പേരാമ്പ്രയില്‍ നടക്കും.
ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം യൂനിറ്റുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1981 ഫെബ്രുവരിയില്‍ പ്രൂഫ് റീഡറായാണ് ജോലിയില്‍ പ്രവേശിച്ചത്. കോഴിക്കോട് സീനിയര്‍ ന്യൂസ് എഡിറ്ററായിരിക്കെ 2012 നവംബര്‍ 30ന് വിരമിച്ചു.
അടിയന്തരാവസ്ഥകാലത്ത് സി കെ ജി സ്മാരക ഗവ. കോളജ് എന്‍ എസ് എസ് ക്യാംപില്‍ നിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചിരുന്നു. ഗുരുവായൂരപ്പന്‍ കോളജിലെ എസ് എഫ് ഐ യൂനിറ്റ് നേതാവായിരുന്നു. എസ് എഫ് ഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റായും സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഐ എം ദേശാഭിമാനി തൃശൂര്‍ യൂനിറ്റ് ലോകല്‍ കമിറ്റി സെക്രടറിയായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ കമിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷന്‍ കമിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പേരാമ്പ്രയിലെ പരേതരായ ഉണ്ണിക്കുന്നും ചാലില്‍ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ: ഇന്ദിര. മക്കള്‍: ബിപിന്‍ ( കൈരളി ടിവിയിലെ മുന്‍ ഗ്രാഫിക്‌സ് ആര്‍ടിസ്റ്റ്), ഇഷിത (അബൂദബി). മരുമകന്‍: അനുജിത്ത് (അബൂദബി).