SWISS-TOWER 24/07/2023

Neglect | 'ഗൗരവകരമായ വിഷയം'; മുതിർന്ന പൗരൻമാർ വീടുകളിൽ നേരിടുന്നത് കടുത്ത അവഗണനയെന്ന് മുഖ്യമന്ത്രി

 
CM Pinarayi Vijayan addressing senior citizens' neglect issue in Kannur.
CM Pinarayi Vijayan addressing senior citizens' neglect issue in Kannur.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'ജീവിതശൈലി രോഗങ്ങൾ ദുരിതത്തിന് കാരണമാകുന്നു'
● 'കുടുംബങ്ങളിൽ വന്ന മാറ്റങ്ങളും ദുരിതത്തിലാക്കുന്നു'
● 'പ്രശ്നങ്ങളെ സർക്കാർ അതീവ ഗൗരവമായി കാണുന്നു'

കണ്ണൂർ: (KVARTHA) മുതിർന്ന പൗരൻമാർ വീടുകളിൽ കടുത്ത അവഗണന നേരിടുന്നത് ഗൗരവകരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ താണയിലെ സാധു കല്യാണ മണ്ഡപത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ 37-ാമത് സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

മുതിർന്ന പൗരന്മാർ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെ സർക്കാർ അതീവ ഗൗരവമായി കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതശൈലി രോഗങ്ങളും കുടുംബ ജീവിതങ്ങളിൽ വന്ന മാറ്റങ്ങളും മുതിർന്ന പൗരന്മാരെ ദുരിതത്തിലാക്കുന്നു. നല്ല ജോലിയും സാമ്പത്തികശേഷിയുള്ള മക്കൾ ഉണ്ടെങ്കിലും അവരുടെ സാമീപ്യവും സംരക്ഷണവും മാതാപിതാക്കൾക്ക് ലഭിക്കുന്നില്ലെന്ന നിർഭാഗ്യകരമായ അവസ്ഥ വ്യാപകമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് കെ കെ ജോസ് അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡോ. വി ശിവദാസൻ എം പി, ഐ ജി യതീഷ് ചന്ദ്ര തുടങ്ങിയവർ സംസാരിച്ചു

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

During a speech in Kannur, Chief Minister Pinarayi Vijayan addressed the serious issue of senior citizens facing neglect in their homes despite having financial support.

#SeniorCitizens #Neglect #PinarayiVijayan #Kannur #KeralaNews #Pensioners

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia