V Sivadasan | റെയില്‍വേയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഡോ. വി ശിവദാസന്‍ എംപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ട്രെയിനുകള്‍ കത്തുന്നത് നിത്യവും വാര്‍ത്തയില്‍ ഇടം പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഡോ. വി ശിവദാസന്‍ എംപി ആരോപിച്ചു. ഈ വര്‍ഷവും, മുന്‍വര്‍ഷങ്ങളിലെ പോലെ, ഏതാണ്ട് എല്ലാ മാസവും ട്രെയിനുകള്‍ കത്തുന്ന വാര്‍ത്തകള്‍ റിപോര്‍ട് ചെയ്യപ്പെടുന്നുണ്ട്. 2023ല്‍ ഇതുവരെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആസാം, ഗുജറാത്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ട്രെയിന്‍ കത്തിയ സംഭവങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Aster mims 04/11/2022

ജനുവരി നാലാം തീയതിയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഇഎംയു ട്രെയിനിന് തീപിടിച്ചത്. തുടര്‍ന്ന് അതേമാസം തന്നെ ജനുവരി പതിനാറാം തീയതി ഗുവാഹതി-കൊല്‍കത സ്പെഷ്യല്‍ ട്രെയിനിന് തീപ്പിടിച്ചു, യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് മാര്‍ച് മാസം പതിനൊന്നാം തീയതി വൈകുന്നേരം ഗുവാഹതിയിലെ ചന്ദ്രമാരിയില്‍   ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകളില്‍ വിനാശകരമായ തീപ്പിടുത്തമുണ്ടായി. 

V Sivadasan | റെയില്‍വേയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഡോ. വി ശിവദാസന്‍  എംപി

സംഭവം നടക്കുമ്പോള്‍ ട്രെയിന്‍ ലോവര്‍ അസമിലേക്ക് പോവുകയായിരുന്നു. തൊട്ടടുത്ത മാസം ഏപ്രില്‍ 17ന് ഗുജറാതിലെ ബോടാഡ് റെയില്‍വേ സ്റ്റേഷനില്‍ ലോകല്‍ ട്രെയിനില്‍ തീപ്പിടിത്തമുണ്ടായി. ഏപ്രില്‍ മാസം തന്നെ 23-ാം തീയതി മധ്യപ്രദേശിലെ രത്ലാം ജില്ലയിലെ പ്രീതം നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ രത്ലം-അംബേദ്കര്‍ നഗര്‍ ഡിഇഎംയു ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിച്ചു. 

ട്രെയിന്‍ കത്തിയ സംഭവങ്ങള്‍ ഈ വര്‍ഷം റിപോര്‍ട് ചെയ്യപ്പെട്ട അഞ്ച് സംസ്ഥാനങ്ങളില്‍ നാല് സംസ്ഥാനത്തും ബിജെപി സര്‍കാരുകളാണുള്ളത്. എന്നാല്‍ കേരളത്തില്‍ സംസ്ഥാന സര്‍കാരിനെ പഴിചാരി രക്ഷപ്പെടാനുള്ള ആര്‍ എസ് എസിന്റെയും അതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന്റെയും ശ്രമം പരിഹാസ്യമാണ്. 

ഇങ്ങനെ തുടര്‍ചയായി തീപ്പിടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടും സുരക്ഷ വര്‍ധിപ്പിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. കൊച്ചുകളിലും സ്റ്റേഷനുകളിലും ക്ലോസ്ഡ് സര്‍ക്യൂട് ക്യാമറകള്‍ അടക്കം യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍കാര്‍ നടപടി എടുക്കണം. റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്സിലെ ഒഴിവുകള്‍ നികത്തണം. 

സുരക്ഷിതമായ റെയില്‍വേ യാത്ര ഓരോ ഇന്‍ഡ്യന്‍ പൗരന്റെയും അവകാശമാണ്. അതുറപ്പ്  വരുത്താനുള്ള കടമ ഇന്‍ഡ്യന്‍ റെയില്‍വെയ്ക്കുണ്ട്. ആ കടമ നിര്‍വഹിക്കുന്നുണ്ട് എന്നുറപ്പ് വരുത്തണമെന്നും ഡോ വി ശിവദാസന്‍ എംപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Keywords: Kannur, News, Kerala, Dr. V Sivadasan MP, Security systems, Security systems should be strengthened in railways: Dr. V Sivadasan MP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia