കോഴിക്കോട് ബ­സ് സ്റ്റാ­ന്‍ഡുകളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിക്കുന്നു

 


കോഴിക്കോട് ബ­സ് സ്റ്റാ­ന്‍ഡുകളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിക്കുന്നു
കോഴിക്കോട്: കോഴിക്കോട് ബ­സ് സ്റ്റാ­ന്‍ഡുകളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിക്കുന്നു. യാത്രക്കാര്‍ കവര്‍ച്ചക്കും മര്‍ദ്ദനത്തിനും ഇരകളാകുന്ന സാഹചര്യത്തിലാണ്‌ ഈ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മോട്ടോര്‍ വാഹനവകുപ്പിന്റേതാണ് പുതിയ തീരുമാനം.

ആദ്യഘട്ടത്തില്‍ നഗരത്തിലെ പ്രധാന ബ­സ് സ്റ്റാ­ന്‍­ഡി­ലാ­യി­രിക്കും സംവിധാനം ഒരുക്കുക. പതിനഞ്ചോളം ക്യാമറകളാണ് സ്ഥാപിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പുറമെ നിശ്ചിത സമയത്തിലധികം ബസുകള്‍ സ്റ്റാ­ന്‍ഡില്‍ നില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പുതിയ സംവിധാനം ഉപയോഗപ്പെടുത്തും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകളില്‍ നിന്നും നാല് മാസം മുമ്പ് വരെയുള്ള ദൃശ്യങ്ങള്‍ ലഭ്യമാകും. ഈ സംവിധാനത്തെ നിരന്തരം നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. റോഡ് സെഫ്റ്റി ഫണ്ടും കെല്‍ട്രോണും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Summery: Secret cameras in Kozhikode bus stand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia