കോഴിക്കോട് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടോയ്‌ലറ്റില്‍ ഒളിക്യാമറ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടോയ്‌ലറ്റില്‍ ഒളിക്യാമറ
കോഴിക്കോട്: കോഴിക്കോട് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ടോയ്‌ലറ്റില്‍ ഒളിക്യാമറ. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയില്‍ കസബ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ഥിനി ടോയ്‌ലറ്റില്‍ കയറിയ സമയത്ത് സമീപത്തെ കടയുടമയും അടുത്ത ടോയ്‌ലറ്റില്‍ കയറിയിരുന്നു. ടോയ്‌ലറ്റിലെ ചുമരില്‍ മൊബൈല്‍ ഫോണ്‍ കണ്ട വിദ്യാര്‍ഥിനി പുറത്തിറങ്ങി സഹപാഠിയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോള്‍ ടോയ്‌ലറ്റിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. പക്ഷേ, വിദ്യാര്‍ഥിനിയുടെ ദൃശ്യം പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. 

ഇതിനിടയില്‍ പ്രതി രക്ഷപ്പെട്ടത് പോലീസിനെ വെട്ടിലാക്കി. ഇയാളുടെ പക്കലുള്ള മെമ്മറി കാര്‍ഡ് ഉള്‍പെടെയുള്ളവ പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുകയുള്ളു. പ്രതിക്കായി സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

English Summery
Secret camera in Fashion Institute toilet 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia