അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍
ഇടുക്കി: അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ജോമോനെ അഞ്ച് വര്‍ഷത്തിനുശേഷം പോലീസ് ഇന്ന്‌ അറസ്റ്റ് ചെയ്തു. ഇന്നലെ ഒന്നാം പ്രതി രാജേന്ദ്രന്‌ കേസില്‍ വധശിക്ഷ വിധിച്ചിരുന്നു. 

ഈ വാര്‍ത്തയ്ക്കൊപ്പം വന്ന ജോമോന്റെ ഫോട്ടോയാണ്‌ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ കാരണമായത്. അഞ്ച് വര്‍ഷം മുന്‍പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ അടിമാലിക്ക് സമീപമുള്ള ആദിവാസി മേഖലയായ പെരിഞ്ചാന്‍കുട്ടിയില്‍ നിന്നുമാണ് പിടികൂടിയത്. ജോമോന്റെ ഫോട്ടോ കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് മൂന്നാര്‍ പോലീസ് പെരിഞ്ചാന്‍കുട്ടിയിലെത്തിയത്. 

ജോമോന്‍ ഇവിടെ തന്റെ അമ്മയുടെ അമ്മയോടൊപ്പം കൃഷിപ്പണി ചെയ്ത് കഴിഞ്ഞുവരികയായിരുന്നു. ഒളിവില്‍ പോയ ശേഷം കോട്ടയം, ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ ഇയാള്‍ മൂന്ന് മാസം മുന്‍പാണ് പെരിഞ്ചാന്‍കുട്ടിയിലെത്തിയത്. 

പോലീസ് തിരക്കി വരുമെന്ന് അറിയാമായിരുന്നതിനാല്‍ തമിഴ്നാട്ടിലേക്ക് താമസം മാറ്റാന്‍ പദ്ധതിയിട്ടിരുന്നതായും എന്നാല്‍ വല്യമ്മയ്ക്ക് പനിയായതിനാല്‍ രണ്ട് ദിവസത്തേക്ക് യാത്ര മാറ്റി വയ്ക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

English Summery
Second accused in murder case arrested 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script