Theft | സുപ്രഭാതം ദിനപത്രത്തിന്റെ കണ്ണൂര്‍ ഓഫിസ് നിര്‍മാണ സാമഗ്രികള്‍ കവര്‍ച നടത്തിയെന്ന കേസിലെ രണ്ടാം പ്രതിയും അറസ്റ്റില്‍


ടൗണ്‍ സി ഐ ശ്രീജിത്ത് കൊടേരി ആണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ചെ കണ്ണൂര്‍ സിറ്റിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്.
കണ്ണൂര്‍ : (KVARTHA) സുപ്രഭാതം ദിനപത്രത്തിന്റെ (Suprabhatam News Papper) കണ്ണൂര്‍ താണയില്‍ ഓഫീസ് (Office) നിര്‍മാണം നടന്നു കൊണ്ടിരിക്കെ സാധന സാമഗ്രികള്‍ കവര്‍ച (Theft) നടത്തിയെന്ന കേസിലെ രണ്ടാം പ്രതിയും അറസ്റ്റില്‍ (Arrest) . കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബി റമീസിനെയാണ് (B Ramees) കണ്ണൂര്‍ ടൗണ്‍ സി ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ചെ കണ്ണൂര്‍ സിറ്റിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ 16 ന് രാത്രിയാണ് സുപ്രഭാതം കണ്ണൂര്‍ ഓഫീസില്‍ കവര്‍ച നടന്നത്. ഇരുമ്പ് സാമഗ്രികള്‍ ഉള്‍പെടെയുള്ളവയാണ് പ്രതി കവര്‍ന്നത്. കേസിലെ ഒന്നാം പ്രതിയായ അബ്ദുല്‍ ഖാദറിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. താണ ക്യാപിറ്റല്‍ മാളിന് സമീപം ഇസ്ലാമിക് സെന്ററിന്റെ പുതിയ കെട്ടിടത്തില്‍ സുപ്രഭാതം പത്രത്തിന്റെ ഓഫീസിനായി നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയായിരുന്നു കവര്‍ച സാമഗ്രികള്‍ ഉള്‍പെടെയുള്ളവ മോഷ്ടിച്ച് പരിസരത്തു തന്നെ പ്രതികള്‍ ഒളിപ്പിച്ചു വെച്ചത്.
ഇതു എടുക്കാന്‍ പിന്നീട് എത്തിയപ്പോഴാണ് ഖാദറിന്റെയും റമീസിന്റെയും ദൃശ്യങ്ങള്‍ സിസിടിവി യില്‍ പതിഞ്ഞത്. ഇതു പ്രകാരം ഖാദറിനെ പൊലീസ് അറസ്റ്റു ചെയ്തുവെങ്കിലും റമീസ് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. ബുധനാഴ്ച പുലര്‍ചെ അഞ്ചുമണിക്ക് കണ്ണൂര്‍ സിറ്റിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.