മൂന്നാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


ADVERTISEMENT

മൂന്നാര്‍: (www.kvartha.com 30.12.2021) ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണന്‍ ദേവന്‍ കംപനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ കുട്ടി തമ്പി, മുനീശ്വരി ദമ്പതികളുടെ മകന്‍ ബിബിന്‍ (12) ആണ് മരിച്ചത്. 
Aster_MIMS

മൃതദേഹവും വീടും വിശദമായി പരിശോധിച്ച് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്ന് മൂന്നാര്‍ എസ് എച് ഒ മനേഷ് കെ പി പറഞ്ഞു. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുടെ സേവനവും പൊലീസ് ആവശ്യപ്പെട്ടു.

മൂന്നാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ചൊവ്വാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്കുപോയ മാതാപിതാക്കള്‍ 4.30 മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാരിയുടെ ഒരുഭാഗം ഉപയോഗിച്ചാണ് കുരുക്കിട്ടിരുന്നത്.  

Keywords:  News, Kerala, Boy, Death, Found Dead, Police, Case, Student, Custody, School student found dead in house
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia