മൂന്നാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
Dec 30, 2021, 16:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൂന്നാര്‍: (www.kvartha.com 30.12.2021) ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണന്‍ ദേവന്‍ കംപനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ കുട്ടി തമ്പി, മുനീശ്വരി ദമ്പതികളുടെ മകന്‍ ബിബിന്‍ (12) ആണ് മരിച്ചത്.

മൃതദേഹവും വീടും വിശദമായി പരിശോധിച്ച് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്ന് മൂന്നാര്‍ എസ് എച് ഒ മനേഷ് കെ പി പറഞ്ഞു. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുടെ സേവനവും പൊലീസ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്കുപോയ മാതാപിതാക്കള്‍ 4.30 മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാരിയുടെ ഒരുഭാഗം ഉപയോഗിച്ചാണ് കുരുക്കിട്ടിരുന്നത്.
Keywords: News, Kerala, Boy, Death, Found Dead, Police, Case, Student, Custody, School student found dead in house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.