തിരുവനന്തപുരം-കൊല്ലം അതിർത്തിയിൽ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 24 പേർക്ക് പരിക്ക്


ADVERTISEMENT
● അപകടത്തിൽപ്പെട്ടത് കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിലെ ബസ്സാണ്.
● വിദ്യാർത്ഥികളെയും ഡ്രൈവറെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
● ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
● തട്ടത്തുമല - വട്ടപ്പാറ റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം: (KVARTHA) തിരുവനന്തപുരം-കൊല്ലം അതിർത്തിയിലെ നിലമേൽ വേക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. ബസ്സിൽ 22 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

തട്ടത്തുമല - വട്ടപ്പാറ റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 'ആരുടെയും പരിക്ക് ഗുരുതരമല്ല' എന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും ഒരു കുട്ടിയെയും വിദഗ്ദ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മറ്റ് 20 പേർ കടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. കയറ്റത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനങ്ങൾക്കായി നാട്ടുകാർ മുന്നിട്ടിറങ്ങി.
സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?
Article Summary: School bus overturns, injuring 24 in Thiruvananthapuram.
#Kerala #SchoolBusAccident #Thiruvananthapuram #RoadSafety #AccidentNews #KeralaNews