സത്നാംസിംഗിന്റെ മൃതദേഹം ബീഹാറില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സത്നാംസിംഗിന്റെ മൃതദേഹം ബീഹാറില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മരണപെട്ട സത്നാംസിംഗിന്റെ മൃതദേഹം ബീഹാറില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും. പിതാവിന്റെ ആവശ്യത്തെതുടര്‍ന്ന്‌ ബീഹാറിലെ ഗയ മെഡിക്കല്‍കോളേജിലാണ്‌ പോസ്റ്റ് മോര്‍ട്ടം നടത്തുക. ബീഹാര്‍ ഡിജിപിയുടെ അനുമതിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം.

 കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് സത്‌നാംസിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ബുധനാഴ്ച ലഭിക്കും. 

നേരത്തെ സത്‌നാംസിംഗിന്റെ ദുരൂഹമരണത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഐജി ബി സന്ധ്യക്കാണ് അന്വേഷണച്ചുമതല. സത്‌നാംസിംഗിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു.

English Summery
Satnam Singh: Re-postmortem will be held
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia