Satan Worshipers | നീണ്ട ഇടവേളകൾക്ക്‌ ശേഷം കേരളത്തിലും സാത്താൻ തരംഗം; പ്രവർത്തനം അതീവ രഹസ്യമായി; വികൃതമായ ആരാധനാരീതികൾ

 


/ അജോ കുറ്റിക്കൻ

കോട്ടയം: (www.kvartha.com) നീണ്ട ഇടവേളകൾക്ക്‌ ശേഷം കേരളത്തിലും സാത്താൻ തരംഗം. സാത്താനെ ആരാധിക്കുന്നവരുടെ പ്രത്യേക കൂട്ടായ്മയാണ് ഫേസ്ബുക് ഉള്‍പെടെയുളള സാമൂഹ്യ മാധ്യമങ്ങളില്‍ ദീര്‍ഘകാലത്തെ ഇടവേളകള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നത്. സാത്താനിക്, സാത്താന്‍, ദി സാത്താനിക് ബൈബിള്‍ തുടങ്ങിയ പേജുകളും കമ്യൂണിറ്റികളുമാണ് സാത്താന്‍ ആരാധകര്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിവരം.

വളരെ രഹസ്യ സ്വഭാവമുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ക്ക് പ്രയാസമാണ്. കൂടുതലും വിദ്യാർഥികളും യുവജനങ്ങളുമാണ് സാത്താന്‍ സേവകളില്‍ പങ്കെടുക്കുമെന്നാണ് വിവരം. മുമ്പ് മധ്യകേരളത്തില്‍ സാത്താന്‍ സേവക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപോർട് ചെയ്തിരുന്നു.

ഇരുപതിനായിരം മുതല്‍ നാൽപ്പത്തിനായിരം വരെയാണ് സാത്താന്‍ സേവയില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ്. പുതുതായി എത്തുന്നവരെ ഇതിൽ പങ്കെടുപ്പിക്കില്ല. വിശദമായ അന്വേഷണത്തിനുശേഷം മാത്രമാകും ഇത്തരത്തിലുള്ളവരെ ചടങ്ങുകളിൽ പ്രവേശിപ്പിക്കുക. കറുത്ത നിറത്തിലുള്ള തുണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഹോളില്‍ കടന്നാല്‍ കറുത്ത വസ്ത്രം അണിയണം. മങ്ങിയ വെളിച്ചത്തില്‍ ആധുനിക സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ആരാധന.

Satan Worshipers | നീണ്ട ഇടവേളകൾക്ക്‌ ശേഷം കേരളത്തിലും സാത്താൻ തരംഗം; പ്രവർത്തനം അതീവ രഹസ്യമായി; വികൃതമായ ആരാധനാരീതികൾ

ഇതിനിടയിൽ കോട്ടയത്തും തിരുവനന്തപുരത്തും ഇടുക്കിയിലുമായി അഞ്ച് സാത്താൻ ആരാധനാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇടുക്കിയിലെ സംഘത്തിന്റെ മേൽനോട്ടം വഹിക്കുന്നത് തമിഴ് നാട്ടിൽ നിന്നുള്ള ചിലരും ലഹരി മാഫിയയുമാണെന്നാണ് റിപോർടുകൾ. എന്നാൽ ആരാധന നടക്കുന്നത് എവിടെയാണെന്നു മാത്രം കണ്ടെത്താനായിട്ടില്ല.

ക്രിസ്ത്യൻ മതാചാര പ്രകാരമുള്ള കുർബാനയുടെ വികൃതാനുകരണമെന്ന് അറിയപ്പെടുന്ന കറുത്ത കുർബാന അർപ്പിച്ചാണിവർ സാത്താനെ ആരാധിക്കുന്നത്. സാത്താനെ വാഴ്ത്തുന്ന ഗാനങ്ങളോടെ തുടങ്ങുന്ന ശുശ്രൂഷ മൂന്നുമണിക്കൂറിലധികം നീളും. മദ്യവും മയക്കുമരുന്നും ഇതിന്‍റെ ഭാഗമാണ്. നഗ്നനൃത്തത്തിലും പരസ്യമായ അനാശാസ്യത്തോടെയാണ് സാത്താൻപൂജ അവസാനിക്കുകയെന്നാണ് പറയുന്നത്.

കറുത്ത പുരോഹിത വസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുർബാന അർപ്പിക്കുക. കറുത്ത മെഴുകുതിരികൾ, തലതിരിഞ്ഞ കുരിശ് തുടങ്ങിയവയും ആരാധനയിൽ ഉപയോഗിക്കും. ബലിപീഠത്തിൽ പൂർണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ ഉണ്ടായിരിക്കുമെന്നാണ് വിവരം. 2021, 2022, 2023 എന്നീ വർഷങ്ങളിലെ അക്കങ്ങളിലുള്ള 0 മാറ്റി കൂട്ടു മ്പോൾ 666 എന്ന സംഖ്യ കിട്ടും. ഇത് സാത്താനിക് സംഖ്യയാണെന്നാണ് ആരാധകരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഈ വർഷം കേരളത്തിലെ കൂടുതൽ കേന്ദ്രങ്ങളിൽ സാത്താൻ ആരാധന ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകരെന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോട്ടയം, എന്നിവിടങ്ങളിൽ ശൃംഘലയുള്ള ആശുപത്രി ഉടമയാണ് കേരളത്തിലെ സാത്താൻ ആരാധനകൾക്ക് ചുക്കാൻ പിടിച്ചിരുന്നതെന്ന് നേരത്തെ ഇന്‍റലിജൻസ് കണ്ടെത്തിയിരുന്നതായാണ് വിവരം. ഇയാളുടെ നേതൃത്വത്തിലാണ് വീണ്ടും സാത്താൻ ആരാധനയ്ക്ക് തുടക്കമിട്ടതെന്നാണ് അറിയുന്നത്.

(തുടരും)

Keywords: Kottayam, News, Kerala, Social-Media, Satan Worshipers in Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia