Date Extended | സംസ്‌കൃത സര്‍വകലാശാലയില്‍ പിജി ഡിപ്ലോമ കോഴ്‌സുകള്‍: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാലടി: (www.kvartha.com) ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രോജക്ട് മോഡ് സ്‌കീമില്‍ പുതുതായി ആരംഭിക്കുന്ന പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി. ജൂണ്‍ 16 വരെയാണ് നീട്ടിയതെന്ന് സര്‍വകലാശാല അറിയിച്ചു. 

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സാന്‍സ്‌ക്രിറ്റ് കംപ്യൂടേഷനല്‍ ലിംഗ്വിസ്റ്റിക്‌സ് (രണ്ട് സെമസ്റ്ററുകള്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആക്ടീവ് ഏജിംഗ് ആന്‍ഡ് വെല്‍നസ് റീഹാബിലിറ്റേഷന്‍ (രണ്ട് സെമസ്റ്ററുകള്‍) എന്നിവയാണ് പിജി ഡിപ്ലോമ പ്രോഗ്രാമുകള്‍. പിജി ഡിപ്ലോമ ഇന്‍ ആക്ടീവ് ഏജിംഗ് ആന്‍ഡ് വെല്‍നസ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ഏറ്റുമാനൂര്‍ കാംപസിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സാന്‍സ്‌ക്രിറ്റ് കംപ്യൂടേഷനല്‍ ലിംഗ്വിസ്റ്റിക്‌സ് കാലടി മുഖ്യ കാംപസിലുമാണ് നടത്തുക. 
Aster mims 04/11/2022

Date Extended | സംസ്‌കൃത സര്‍വകലാശാലയില്‍ പിജി ഡിപ്ലോമ കോഴ്‌സുകള്‍: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സാന്‍സ്‌ക്രിറ്റ് കംപ്യൂടേഷനല്‍ ലിംഗ്വിസ്റ്റിക്‌സ് പ്രോഗ്രാം ഹൈബ്രിഡ് മോഡില്‍ ഓണ്‍ലൈനായും ഓഫ് ലൈനായുമാണ് നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. ശനിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയായിരിക്കും ക്ലാസുകള്‍. മറ്റ് ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ എട്ടുവരെയും. 

സര്‍വകലാശാലയുടെ എല്‍എംഎസ് പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www(dot)ssus(dot)ac(dot)in സന്ദര്‍ശിക്കുക.

Keywords: Kalady, News, Kerala, Sanskrit University, Application, Date, Extended, PG Diploma, Courses, Sanskrit University: Application date extended of PG Diploma courses.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia