Forest Department | പാണപ്പുഴയിലെ ചന്ദനവേട്ട: പിന്നില്‍ കാസര്‍കോട്ടെ ചന്ദനമാഫിയയെന്ന് വനംവകുപ്പ്

 


കണ്ണൂര്‍: (www.kvartha.com) പാണപ്പുഴയിലെ ഭൂമിയില്‍ നിന്നും സര്‍കാര്‍ ഭൂമിയില്‍ നിന്നും ചന്ദനം മുറിച്ചു കടത്തുന്നതിന് പിന്നില്‍ കാസര്‍കോട്ടെ ചന്ദനമാഫിയസംഘമെന്ന് സൂചന. പാണപ്പുഴ ആലിന്റെ പാറയില്‍ ബുധനാഴ്ച (09.08.2023) രാത്രി എട്ടുമണിയോടെ തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി രതീശനും സംഘവും റെയ്ഡ് നടത്തിയെങ്കിലും സംഘം രക്ഷപ്പെടുകയായിരുന്നു. 

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്: സര്‍കാര്‍ ഭൂമിയില്‍ നിന്നും സ്വകാര്യഭൂമിയില്‍ നിന്നും വ്യാപകമായി ചന്ദനമോഷണം നടക്കുന്നതായും കാസര്‍കോട്ടുളള ഒരു സംഘം ഇവിടേക്ക് ചന്ദനം വാങ്ങാന്‍ എത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് അധികൃതര്‍ റെയ്ഡിനെത്തിയത്. ഇവരുടെ സാന്നിധ്യം മനസിലാക്കിയ സംഘം വനത്തിലൂടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 9.900 കിലോഗ്രാം ചന്ദനം ചെത്താന്‍ ബാക്കിയുളള 3.5 കിലോ, 27 കിലോ ചീളുകള്‍ 15.300 കിലോഗ്രാം ചെറിയ ചീളുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇവ മൂന്ന് ചാക്കുകളിലായി പച്ചക്കറിക്കൊപ്പം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.

Forest Department | പാണപ്പുഴയിലെ ചന്ദനവേട്ട: പിന്നില്‍ കാസര്‍കോട്ടെ ചന്ദനമാഫിയയെന്ന് വനംവകുപ്പ്

 സമീപത്തുളള കെട്ടിടത്തില്‍ നിന്ന് നാടന്‍ തോക്കും മരംമുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധവും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. തോക്ക് അഴിച്ചു കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു. ഷെഡ് ഉടമയെയും അത് വാടകയ്ക്ക് എടുത്തയാളെയും ചോദ്യം ചെയ്യുമെന്ന് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. കണ്ടെടുത്ത നാടന്‍ തോക്ക് പൊലീസിന് കൈമാറി. ഈ നായാട്ടു സംഘങ്ങളും സജീവമാണെന്ന് വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

Forest Department | പാണപ്പുഴയിലെ ചന്ദനവേട്ട: പിന്നില്‍ കാസര്‍കോട്ടെ ചന്ദനമാഫിയയെന്ന് വനംവകുപ്പ്

Keywords: Kannur, News, Kerala, Sandalwood, Forest department, Sandalwood seizure: Behind Sandalwood Mafia at Kasargod.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia