SWISS-TOWER 24/07/2023

സ്വകാര്യഭൂമിയിലെ ചന്ദനമരം മുറിച്ച് വിൽക്കാം; വനകുറ്റകൃത്യങ്ങൾ രാജിയാക്കാനും ബിൽ

 
Government to Allow Sale of Sandalwood from Private Land
Government to Allow Sale of Sandalwood from Private Land

Representational image generated by Meta AI

● ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
● ഒരു കിലോ ചന്ദനത്തിന് നാലായിരം മുതൽ ഏഴായിരം രൂപ വരെയാണ് ഇപ്പോഴത്തെ വിപണി വില.
● സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാൽ ഉടമക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യം ഒഴിവാക്കും.
● സ്വന്തം ആവശ്യത്തിന് വീടുവെക്കുന്ന സ്ഥലത്തെ മരവും മുറിക്കാൻ ബിൽ അനുമതി നൽകുന്നു.

തിരുവനന്തപുരം: (KVARTHA) സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വിൽപന നടത്തുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. വനം വകുപ്പ് മുഖേന മരം മുറിച്ച് വിൽപന നടത്തിയാൽ അതിന്റെ വില കർഷകന് ലഭ്യമാക്കും. ഇതുവഴി സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിലവിൽ ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് വിപണി വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Aster mims 04/11/2022

നിലവിലുള്ള നിയമമനുസരിച്ച് സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാൽ പോലും സ്ഥലം ഉടമക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമുണ്ട്. ഇത് കാരണം ചന്ദനമരം വെച്ചുപിടിപ്പിക്കാൻ ആളുകൾ തയ്യാറാകുന്നില്ല. പുതിയ നിയമം ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ നിയമമനുസരിച്ച് ഉണങ്ങിയതും അപകടകരമായതുമായ ചന്ദനമരങ്ങൾ മുറിക്കുന്നതിന് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ, സ്വന്തം ആവശ്യത്തിന് വീടു വെക്കുന്ന സ്ഥലത്തെ മരവും മുറിക്കാൻ പുതിയ ബില്ലിൽ അനുമതി നൽകുന്നുണ്ട്.

വന കുറ്റകൃത്യങ്ങൾ രാജിയാക്കാം

കോടതിയിലെത്തുന്ന വന കുറ്റകൃത്യങ്ങൾ രാജിയാക്കുന്നതിന് (compound) നിലവിൽ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങൾ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും പുതിയ ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്. അതേസമയം, റവന്യൂ വകുപ്പ് പതിച്ചുനൽകിയ ഭൂമിയിലുള്ള, സർക്കാരിലേക്ക് റിസർവ് ചെയ്ത ചന്ദനമരങ്ങൾ മുറിക്കുന്നതിന് ബിൽ അനുവാദം നൽകുന്നില്ല. ഇതിനായി ഭൂപതിവ് റവന്യൂ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.

കർഷകർക്ക് നേട്ടം

ചന്ദനമരം വളർത്തുന്ന കർഷകർക്ക് പുതിയ നിയമം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. ഉയർന്ന വിപണി വില ലഭിക്കുന്ന ഈ മരം സുരക്ഷിതമായി മുറിച്ചുവിൽക്കാനുള്ള അവസരം ലഭിക്കുന്നതോടെ കൂടുതൽ ആളുകൾ കൃഷിയിലേക്ക് തിരിയാൻ സാധ്യതയുണ്ട്.
 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക!

Kerala approves bill to sell sandalwood from private land.

#KeralaPolitics #Sandalwood #ForestBill #AKsaseendran #KeralaNews #Farmers

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia