SWISS-TOWER 24/07/2023

ചന്ദനക്കടത്തു സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 12.11.2014) മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്നും സ്വകാര്യ ഭൂമികളില്‍ നിന്നും സ്ഥിരമായി ചന്ദനം കടത്തുന്ന സംഘത്തിലെ മൂന്നുപേരെ വനപാലകര്‍ പിടികൂടി. മൂന്ന് പേര്‍ രക്ഷപെട്ടു. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്നുമാണ് മറയൂര്‍ ചന്ദന ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്.

പാലക്കാട് അട്ടയാമ്പതി സ്വദേശി സതീഷ് കൂമാര്‍(25), കാന്തല്ലൂര്‍ ഒള്ളവയല്‍ സ്വദേശി  കൂമാര്‍(24),അയല്‍വാസി മണികണ്ഠന്‍ (26) എന്നിവരാണ് പിടിയിലായത്.മണികണ്ഠന്റെ സഹോദരി ഭര്‍ത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി അണ്ണാമല, കാന്തല്ലൂര്‍ ദണ്ഡുക്കൊമ്പ് സ്വദേശികളായ കുട്ടന്‍, ആനന്ദ രാജ് എന്നിവരാണ് ഓടി രക്ഷപ്പെട്ടത്.ചന്ദനം കടത്താന്‍ ഉപയോഗിച്ചിരുന്ന ടവേര കാര്‍ കസ്റ്റഡിയില്‍ എടുത്തു.
ചന്ദനക്കടത്തു സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍

ഒരൂവര്‍ഷം മുമ്പ് ചന്ദനക്കേസില്‍ കസ്റ്റഡിയിലായ വാഹനം ലേലത്തില്‍ എടുത്ത് വീണ്ടും ചന്ദനം കടത്താന്‍ ഉപയോഗിക്കൂകയായിരൂന്നൂ. കെ.എല്‍ 05 വൈ 9793 ടവേരയാണ് പിടിയിലായത്..മറയൂരില്‍ സ്ഥിരമായി വന്നുപോകുന്ന വാഹനത്തിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ്  സംഘം പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ തെങ്ങിന്‍ തോപ്പില്‍ താമസിക്കൂന്ന വിവരം ലഭിച്ചത്.തുടര്‍ന്ന് മറയൂര്‍ റെയ്ഞ്ച് ഓഫിസര്‍ എം ജി വിനോദ്കുമാര്‍ ,കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫിസര്‍ വിപിന്‍ ദാസ് എന്നിവരൂടെ നേതൃത്വത്തില്‍ പാലക്കാട് എത്തി പിടികൂടുകയായിരുന്നു.

മറയൂരില്‍ നിന്നും കടത്തുന്ന ചന്ദനം പാലക്കാട് ശേഖരിച്ച് ഗോവ, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ഫാക്ടറികള്‍ക്ക് നല്‍കുകയാണ് ഇവര്‍ ചെയ്തിരുന്നത്.പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Arrest, Accused, Police, Idukki, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia