തിരുവനന്തപുരം: കഞ്ചാവ് വില്‍പനക്കിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. ശനിയാഴ്ച പട്ടാപ്പകല്‍ തലസ്ഥാന നഗരിലാണ് സംഭവം. പാങ്ങപ്പാറ എ.കെ.ജി നഗര്‍ കേച്ചേരിയില്‍ വീട്ടില്‍ കൃഷി വകുപ്പ് റിട്ട.ഡയറക്ടര്‍ ഗംഗാധരന്റേയും എസ്.ബി.ടി. പള്ളിത്തുറ ബ്രാഞ്ച് ഉദ്യോഗസ്ഥ ലക്ഷ്മിയുടേയും മകന്‍ ആനന്ദ്(24) ആണ് മരിച്ചത്.
ആനന്ദും സുഹൃത്തുകളും പൗണ്ട്കടവ് റെയില്‍വേ ട്രാക്കിനു സമീപത്തെ ഗുണ്ടയായ ബല്‍ക്കി ഷിബുവിന്റെ വീട്ടില്‍ കഞ്ചാവ് വാങ്ങാനായി എത്തിയപ്പോഴാണ് വാക്കുതര്‍ക്കവും തുടര്‍ന്ന് കൊലപാതകവും നടന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വലിക്കുകയായിരുന്ന ഷിബുവും മറ്റു ഗുണ്ടകളും ആനന്ദിന്റെ പക്കല്‍നിന്ന് പണം വാങ്ങിയശേഷം കുറച്ച് കഞ്ചാവുമാത്രം നല്‍കി. അളവ് കുറഞ്ഞതിനെ ആനന്ദ് ചോദ്യംചെയ്തു. തര്‍ക്കം മൂത്തപ്പോള്‍ ഷിബു ആനന്ദിനെ വെട്ടുകയായിരുന്നു.
ആനന്ദ് സംഭവസ്ഥലത്തു തന്നെ പിടഞ്ഞു മരിച്ചു. ആളുകള്‍ തടിച്ചുകൂടിയപ്പോഴേക്കും നാടന്‍ ബോംബെറിഞ്ഞ് ഭീകാരന്തരീക്ഷം സൃഷ്ടിച്ചശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. എന്നാല്‍ പോലീസിന്റെ തക്ക സമയത്തെ ഇടപെടല്‍മൂലം പ്രതികളെ അരമണിക്കൂറിനുള്ളില്‍ അറസ്റ്റുചെയ്തു.
കുപ്രസിദ്ധ ഗുണ്ട ബല്‍ക്കി ഷിബു എന്നു വിളിക്കുന്ന ഷിബു(35), ഷിബുവിന്റെ സഹോദരന്‍ സുബാഷ്(30), ബിനു(20), ഡെന്നീസ്(19) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റുചെയ്തത്.
Keywords : Thiruvananthapuram, Murder, Railway Track, Police, Case, Arrest, Ganja, Anand, Shibu, Subash, Binu, Dennis, Thumba, Kerala, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.