Bail | സജീവന്റെ കസ്റ്റഡി മരണം; 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം
Aug 16, 2022, 12:53 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) വടകരയില്‍ കസ്റ്റഡിയിലെടുത്ത സജീവന്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എസ്‌ഐ, എം നിജേഷ്, സിപിഒ പ്രജീഷ്, സസ്‌പെന്‍ഷനില്‍ കഴിയുന്ന എഎസ്‌ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവര്‍ക്കാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ജൂലൈ 21 ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ വടകര സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്. 21 ന് രാത്രി 11.30 മണിയോടെ വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ പൊലീസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതായാണ് വിവരം.
അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്നും ദനമേറ്റതിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞെങ്കിലും പൊലീസുകാര്‍ അത് കാര്യമാക്കാതെ സ്റ്റേഷന്‍ നടപടികളുമായി മുന്നോട്ട് പോയതായും സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നും സജീവനൊപ്പം ഉണ്ടായിരുന്നവര്‍ വ്യക്തമാക്കി. നാട്ടുകാരുടെ സഹായത്തോടെ വടകര സഹകരണ ആശുപത്രിയില്‍ സജീവനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Kozhikode, News, Kerala, Police, Custody, police-station, Sajeev's Custodial Death: Anticipatory Bail for Four Accused Police Officers.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.