'ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒന്നാണ്'; സുനിത വില്യംസുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവെച്ച് സാദിഖലി ശിഹാബ് തങ്ങൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) ബഹിരാകാശ സഞ്ചാരി സുനിത വില്യംസുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഡിസി ബുക്സ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ സുനിത വില്യംസുമായി കോഴിക്കോട് വെച്ചാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ദീർഘനേരം നീണ്ട സംഭാഷണത്തിൽ യാത്രാനുഭവങ്ങളും ജീവിതവീക്ഷണങ്ങളും ഇരുവരും പങ്കുവെച്ചു.
അതിരുകളില്ലാത്ത ഭൂമി
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി അതിമനോഹരമായ, അതിരുകളില്ലാത്ത കാഴ്ചയാണെന്ന് സുനിത വില്യംസ് പറഞ്ഞതായി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. ‘ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം എല്ലാവർക്കും സമാനമാണ്. പിന്നെന്തിന് നമ്മൾ അതിരുകളും വേർതിരിവുകളുമുണ്ടാക്കുന്നു,’ എന്ന സുനിതയുടെ ചോദ്യം ചിന്തിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഖുർആൻ വചനത്തിന്റെ സ്മരണ
സുനിതയുടെ വാക്കുകൾ തന്നിൽ ഖുർആൻ വചനങ്ങളുടെ ഓർമ്മയുണർത്തിയെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മനുഷ്യരെ ആണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചെന്നും, ഗോത്രങ്ങളും സമൂഹങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണെന്നുമുള്ള വിശുദ്ധ വചനം അദ്ദേഹം ഉദ്ധരിച്ചു. ‘അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും നീതിമാനാകുന്നു,’ എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.
കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) ഭാഗമായാണ് സുനിത വില്യംസ് കേരളത്തിലെത്തിയത് . ബഹിരാകാശത്തെ ജീവിതത്തെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും അവർ വേദിയിൽ സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ച നടന്നത്. അവസരമൊരുക്കിയ ഡിസി ബുക്സിന് അദ്ദേഹം നന്ദി അറിയിച്ചു.
സാദിഖ് അലി തങ്ങളുടേ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ബഹീരാകാശ സഞ്ചാരി സുനിത വില്യംസുമായി ഇന്ന് കൂടിക്കാഴ്ചക്ക് അവസരമുണ്ടായി. ദീര്‍ഘനേരം അവരുമായി സംസാരിക്കാന്‍ സാധിച്ചു. യാത്രാനുഭവങ്ങളും ജീവിതാനുഭവങ്ങളും ചിന്തകളും അവര്‍ പങ്കുവെച്ചു.
‘ബഹീരാകാശത്ത് നിന്നും നോക്കുമ്പോള്‍ ഭൂമി വര്‍ണാഭമായൊരു കാഴ്ചയാണ്. ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം എല്ലാവര്‍ക്കും സമാനമാണ്’. അവര്‍ ചോദിച്ചു ‘പിന്നെന്തിന് നമ്മള്‍ അതിരുകളും വേര്‍തിരിവുകളുമുണ്ടാക്കുന്നത്’.
ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കോര്‍മ വന്നത് ഖുര്‍ആന്‍ വചനമാണ്. ‘ഹേ മനുഷ്യരേ, തീര്‍ച്ചയായും നാം നിങ്ങളെ ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. സമൂഹങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും നീതിമാനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’
കൂടിക്കാഴ്ചക്ക് അവസരം തന്ന സുനിത വില്യംസിനും സാഹചര്യമൊരുക്കിയ ഡി.സി ബുക്‌സിന് പ്രത്യേകം നന്ദി.
I had the opportunity to meet Sunita Williams, the world-famous astronaut. Spoke with her about her journey, experiences, and thoughts. She shared that the Earth looks incredibly beautiful when seen from space—land, water, sky, and air appear the same for everyone. Then she asked: if everything looks the same from above, why are we so separated and divided?
Hearing her words reminded me of a verse from the Qur’an:
‘O mankind, indeed We have created you from a male and a female and made you peoples and tribes that you may know one another. Indeed, the most noble of you in the sight of Allah is the most righteous of you. Indeed, Allah is Knowing and Aware.’
My sincere thanks to Sunita Williams and DC Books for this wonderful opportunity.
ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Sayyid Sadik Ali Shihab Thangal met astronaut Sunita Williams and shared how her words about a borderless Earth reminded him of Quranic verses on unity and equality.
#SunitaWilliams #SadikAliShihabThangal #KLF2025 #Kozhikode #Space #Unity #Humanity
