തച്ചങ്കേരിക്കെതിരായ കേസില്‍ അട്ടിമറി; 70 ലക്ഷത്തിന്റെ അനധികൃത സ്വത്ത് 20 ലക്ഷമാക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തച്ചങ്കേരിക്കെതിരായ കേസില്‍ അട്ടിമറി; 70 ലക്ഷത്തിന്റെ അനധികൃത സ്വത്ത് 20 ലക്ഷമാക്കി
തിരുവനന്തപുരം: വിവാദനായകന്‍ ഐജി ടോമിന്‍ തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസില്‍ വന്‍ അട്ടിമറി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെ വിജിലന്‍സ് കണ്ടെത്തിയ 70 ലക്ഷത്തിന്റെ അനധികൃത സ്വത്ത് 20 ലക്ഷമാക്കി പ്രോസിക്യൂട്ട് ചെയ്യാനാണ്‌ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

അനധികൃത സമ്പാദ്യമെന്ന് സംസ്ഥാന വിജിലന്‍സ് കണ്ടെത്തിയ 70ല്‍ 50ലക്ഷം തനിക്ക് ഭാര്യാമാതാവ് നല്‍കിയതാണ് എന്ന വിശദീകരണവുമായി തച്ചങ്കരി നേരിട്ട് കേന്ദ്രത്തെ സമീപിച്ചതായാണ് സൂചന. എന്നാല്‍ ഇതുപ്രകാരം കുറ്റപത്രവുമായി കോടതിയെ സമീപിക്കാനാകില്ലെന്നും തുടരന്വേഷണം വേണ്ടിവരുമെന്നും അന്വേഷണസംഘം വിജിലന്‍സ് നേതൃത്വത്തെ അറിയിച്ചു. അങ്ങനെയായാല്‍ നടപടികള്‍ വീണ്ടും അനന്തമായി നീളും. അതേസമയം കിട്ടിയ അനുമതി പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസ് ദുര്‍ബ്ബലമാകും. ആകെയുള്ള സമ്പാദ്യത്തില്‍, അനധികൃത സ്വത്ത് 20 ശതമാനത്തില്‍ താഴെയായാല്‍ കേസ് നിലനില്‍ക്കാന്‍ തന്നെ വഴിയില്ല. എന്നാല്‍ ഇത് പരിഗണിക്കാതെ മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന് വിജിലന്‍സ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശം. 

കേസ് ദുര്‍ബ്ബലമാക്കാന്‍ ഉദ്ദേശിച്ച് തന്നെയുള്ള കൂട്ടായ നീക്കമാണിതെന്നാണ് സൂചന. ഇതിനുള്ള ഗൂഡാലോചന നടന്നത് സംസ്ഥാന തലത്തിലോ കേന്ദ്രത്തിലോ എന്നാണ് ഇനി വ്യക്തമാകാനുള്ളത്. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ടോമിന്‍ തച്ചങ്കരിയെ കേന്ദ്രനിര്‍ദ്ദേശപ്രകാരം വീണ്ടും സര്‍വ്വീസില്‍ തിരിച്ചെടുത്തത് വന്‍ വിവാദമായിരുന്നു.

English Summery
Sabotage in Tomin Thachankeri's vigilance case
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia