ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

 


ADVERTISEMENT

നെയ്യാറ്റിന്‍കര: (www.kvartha.com 21.09.2021) ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പുതിയതുറ സ്വദേശി ജോയിയും സുഹൃത്ത് അടിമലത്തുറ സ്വദേശി ലുജീനുമായിരുന്നു കാറിലുണ്ടായിരുന്നത്. നെയ്യാറ്റിന്‍കര ടൗണ്‍ഹാളിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 3.40 മണിയോടെയായിരുന്നു സംഭവം. 
Aster_MIMS

ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കാറിലെ എസിയില്‍ നിന്നുമുള്ള ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സുമെത്തി സ്ഥലത്തെത്തി അരമണിക്കൂറിലെറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ദേശീയപാതിയിലെ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതും വലിയ അപകടം ഒഴിവാക്കാനായി.

Keywords:  Neyyattinkara, News, Kerala, Fire, Car, Vehicles, Running car caught fire in Neyyattinkara
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia