ബള്‍ഗേറിയയില്‍ നിന്നും കൊച്ചിയിലേക്ക് ഇല്ലാത്ത ഇറക്കുമതിയുടെ പേരില്‍ 55 കോടി രൂപയുടെ കള്ളപ്പണം എത്തി
Dec 4, 2016, 15:07 IST
കൊച്ചി: (www.kvartha.com 04.12.2016) ഇല്ലാത്ത ഇറക്കുമതിയുടെ പേരില്‍ ബള്‍ഗേറിയയില്‍ നിന്നും കൊച്ചിയിലേക്ക് 55 കോടി രൂപയുടെ കള്ളപ്പണം എത്തിയതായി എന്റഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നല്‍കിയ പരാതിയില്‍ തോപ്പുംപടി പോലീസ് എറണാകുളം ഏലൂര്‍ സ്വദേശി ജോസ് ജോര്‍ജിനെതിരെ കേസെടുത്തു.
ജോര്‍ജിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് നടക്കാത്ത ഇറക്കുമതിയുടെ പേരില്‍ പണമെത്തിയത്. ബള്‍ഗേറിയന്‍ കമ്പനിയില്‍ നിന്നും ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ ആവശ്യത്തിലേക്ക് പണം എത്തിയതെന്നായിരുന്നു ജോര്‍ജ് ബാങ്ക് അധികൃതര്‍ക്ക് വിശദീകരണം നല്‍കിയത്. എന്നാല്‍ ഇറക്കുമതിയുടെ രേഖകള്‍ ബാങ്കിന് മുന്നില്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് ഇടപാടിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് ബാങ്ക് അധികൃതര്‍ വിവരം നല്‍കുകയായിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ 55 കോടിയില്‍ നിന്നും പകുതിയിലധികം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Keywords : Rs 55 Cr black money brought to Kochi, Kochi, Kerala, Cash.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.