വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച; വീട്ടമ്മയും കാമുകനും അറസ്റ്റില്‍

 


വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച; വീട്ടമ്മയും കാമുകനും അറസ്റ്റില്‍
തിരുവല്ല: വീട്ടമ്മയെ കെട്ടിയിട്ട് വായില്‍ തുണിതിരുകിയെ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വാദിയായ വീട്ടമ്മയും കാമുകനും അറസ്റ്റിലായി. തുകലശേരി അലങ്കാര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഫാത്തിമ (42)എന്ന വീട്ടമ്മയാണ്‌ കവര്‍ച്ചയ്ക്ക് ഇരയായത്. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലില്‍ ഫാത്തിമയേയും അയല്‍ വാസിയായ കാമുകനേയും ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. കുളക്കാട്ടില്‍ മേപ്രത്ത് കോശി (37), ഭാര്യ സഹോദരന്മാരായ എഴുകോണ്‍ ഇടയ്ക്കിടം ബിനുഭവനില്‍ ബിനു (32), ബിജു (28) എന്നിവരാണ്‌ അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഫാത്തിമയും അയല്‍ വാസിയായ കോശിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. കോശിയുടെ വീട്ടിലെ നിത്യസന്ദര്‍ശകയായ ഫാത്തിമ 2 മാസം മുന്‍പ് 5 പവന്‍ സ്വര്‍ണം കോശിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചു. ഇത് മനസിലാക്കിയ കോശി ഭാര്യയുടെ സഹോദരന്മാരെ കൂട്ടുപിടിച്ച് ഫാത്തിമയെ അതിക്രമിച്ച് കീഴ്പ്പെടുത്തി 70 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന്‍ പോലീസ നടത്തിയ അന്വേഷണത്തില്‍ കോശിയുടെ വീട്ടില്‍ നിന്നും കുഴിച്ചിട്ട ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. എന്നാല്‍ പിന്നീട്‌ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന്‍ പോലീസിന്‌ ബോധ്യമായി. തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ ഫാത്തിമ മുന്‍പ് മോഷണം നടത്തിയതായി പോലീസിന്‌ മനസിലാവുകയും തുടര്‍ന്ന്‍ കേസിലെ വാദിയേയും പ്രതിയേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia