Arrested | വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമം; പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി
Jul 7, 2023, 18:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി പിടിയില്‍. സി വിജയകുമാര്‍ (36) ആണ് അറസ്റ്റിലായത്. പൊലീസ് നായ 'ലൂസി' യുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ചെ അഞ്ചരയോടെ നല്ലേപ്പിള്ളി മാനാംകുറ്റിയിലാണ് മോഷണ ശ്രമം നടന്നത്.
പൊലീസ് പറയുന്നത്: വീടിന് സമീപത്തുള്ള ഷെഡ്ഡില്‍ പശുവിനെ കറക്കാന്‍ പോയതായിരുന്നു ഉഷാകുമാരി. ഇതിനിടെ സമീപത്ത് പതുങ്ങിയിരുന്ന പ്രതി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിയും ബഹളവുമായതോടെ വീട്ടുകാരും സമീപവാസികളും ഉണര്‍ന്നു. ഇതിനിടെ സ്വര്‍ണമാല കയ്യില്‍ നിന്നും താഴെ വീണതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ ചിറ്റൂര്‍ പൊലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ പിടിവലിക്കിടെ കീറിപ്പറിഞ്ഞ പ്രതിയുടെ ഷര്‍ടിന്റെ ഭാഗം കണ്ടെത്തി.
ഷര്‍ടിന്റെ ഭാഗം മണം പിടിച്ച ലൂസി നെല്‍പ്പാടങ്ങളും കൈത്തോടുകളും കടന്ന് തോട്ടങ്ങളിലൂടെയും മറ്റും സഞ്ചരിച്ചാണ് പ്രതിയുടെ വീട്ടിലെത്തിയത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ലൂസി മുന്‍പ് മാവോയിസ്റ്റ് പരിശോധന സംഘത്തിലായിരുന്നു. പിന്നീടാണ് ലൂസിയെ കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഉപയോഗിച്ച് തുടങ്ങിയത്.
Keywords: Thiruvananthapuram, News, Kerala, Robbery, Police, Accused, Robbery attempt; Accused caught by the police within hours.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

