Arrested | ക്രീം ബിസ്‌കറ്റില്‍ ലഹരി കലര്‍ത്തി നല്‍കി ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ചെന്ന കേസ്; ഒരാള്‍ പിടിയില്‍
Aug 18, 2022, 15:48 IST
തിരുവനന്തപുരം: (www.kvartha.com) ക്രീം ബിസ്‌കറ്റില്‍ ലഹരി കലര്‍ത്തി നല്‍കി ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍. ബീഹാറുകാനാണ് തിരുവനന്തപുരത്ത് പിടിയിലായത്. രപ്തി സാഗര്‍ എക്‌സ്പ്രസില്‍ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് കവര്‍ചയ്ക്കിരയായത്.
കേരള എക്‌സ്പ്രസില്‍ മലയാളിയെയും കൊള്ളയടിച്ചു. പിടിയിലായ ശത്രുഘ്‌നന്‍ സിങ്ങിന്റെ സംഘത്തിലെ രണ്ടുപേര്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം റെയില്‍വേ പൊലീസാണ് പ്രതിയെ പിടികൂടിയത്.
Keywords: Thiruvananthapuram, News, Kerala, Arrest, Robbery, Police, Accused, Robbery at train; One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.