ടിപി വധം സിബിഐ അന്വേഷിക്കണം: ആര്‍.എം.പി

 


ടിപി വധം സിബിഐ അന്വേഷിക്കണം: ആര്‍.എം.പി
കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന്‌ ആര്‍.എം.പി ആവശ്യപ്പെട്ടു. സിപിഎമ്മിലെ ഉന്നതനേതാക്കള്‍ ആലോചിച്ച് നടപ്പിലാക്കിയതാണ്‌ ടിപി വധമെന്ന്‌ ആര്‍.എം.പി ആരോപിച്ചു. ടി.പി. വധക്കേസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. സര്‍ക്കാരും ഉദ്യോഗസ്ഥരും കേസന്വേഷണത്തില്‍ ആത്മാര്‍ഥ കാട്ടി. പക്ഷേ, തുടരന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകും. കേസന്വേഷിച്ച ഉദ്യോഗസ്ഥരെ പട്ടിക തയാറാക്കി ഭീഷണിപ്പെടുത്തുകയാണ്. ഭരണം മാറിമാറി വരുന്ന സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ക്ക് ഇനിയുള്ള അന്വേഷണം പ്രയാസമാകും. ഈ സാഹചര്യം മനസിലാക്കി സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. വധഗൂഡാലോചന വിശദമായി അന്വേഷിക്കണം. സി.പി.എമ്മിന്റെ ഉന്നതനേതാക്കളുടെ അറിവോടെയാണ് ടി.പിയെ വെട്ടിവീഴ്ത്തിയതെന്നും ആര്‍.എം.പി. നേതാക്കള്‍ ആരോപിച്ചു.

കേസ് അട്ടിമറിക്കാന്‍ നാല് മാസമായി സംഘടിതശ്രമം നടക്കുകയാണെന്ന് ആര്‍എംപി ആരോപിച്ചു. പ്രതികളെ ആസൂത്രിതമായി ഒളിവില്‍ താമസിപ്പിച്ചു. കേസില്‍ തീവ്രവാദ സംഘടനകളുടെ പേര് വലിച്ചിഴച്ചത് പിണറായി വിജയനാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി

വധഗൂഡാലോചനയില്‍ പങ്കുള്ള സി.പി.എം ഉന്നതരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സി.ബി.ഐയ്ക്കു കഴിയുമെന്ന് ടി.പിയുടെ ഭാര്യ കെ.കെ.രമ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia