River Fest | പിണറായി പെരുമയോടനോടനുബന്ധിച്ച് റിവര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു; ഏപ്രില്‍ 8ന് ആരംഭിക്കും

 


കണ്ണൂര്‍: (www.kvartha.com) പിണറായി പെരുമയോടനോടനുബന്ധിച്ച് റിവര്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും (DTPC) കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെയും (KATPS) സഹകരണത്തോടെ സംഘടിപ്പിക്കുന്ന റിവര്‍ ഫെസ്റ്റ് മമ്പറം ബോട് ടെര്‍മിനലിന് സമീപം ഏപ്രില്‍ എട്ടിന്, ശനിയാഴ്ച വൈകിട്ട് മൂന്നിന് മന്ത്രി പി എ മുഹമ്മദ് റിയാസ് റിവര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി നാഷണല്‍ കയാക്കിങ് ചാംപ്യന്‍ഷിപ് ആംഗ്ലിങ് മത്സരം, ട്രഷര്‍ ഹന്‍ഡ്, വലവീശല്‍, ഫ്‌ലൈ ബോര്‍ഡ്, ചെറുതോണി വെള്ളം കളി മത്സരം, ബനാന ബോടിങ്, ബമ്പര്‍ ബോടിങ് തുടങ്ങിയവ ഏപ്രില്‍ 8, 9, 10 തീയതികളില്‍ മമ്പറം, പിണറായി പടന്നക്കര, ചേരിക്കല്‍ എന്നീ പ്രദേശങ്ങളില്‍ വച്ച് സംഘടിപ്പിക്കും.

River Fest | പിണറായി പെരുമയോടനോടനുബന്ധിച്ച് റിവര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു; ഏപ്രില്‍ 8ന് ആരംഭിക്കും

ദേശീയ കയാകിങ് ചാംപ്യന്‍ഷിപില്‍ സിംഗിള്‍ കയാകിങ് ഡബിള്‍ കയാകിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. സിംഗിള്‍ കയാകുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാര്‍, സ്ത്രീകള്‍ എന്നീ കാറ്റഗറിയിലും, പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന മത്സരം ഉണ്ടാകും. ഒന്നാമതെത്തുന്ന മിക്‌സഡ് കാറ്റഗറിയിലും പ്രത്യേകം മത്സരമുണ്ടാകും.

ഒന്നാമതെത്തുന്ന ടീമിന് 30,000 രൂപയും, രണ്ടാമത് 20,000 രൂപയും മൂന്നാമത് 10,000 രൂപയും, വ്യക്തിഗത മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് 20000 രൂപയും, രണ്ടാമത് 10,000 രൂപയും, മൂന്നാം സ്ഥാനത്തിന് 5000 രൂപയും സമ്മാനത്തുകയായി ലഭിക്കും. മത്സരം മമ്പറം ബോട് ജെടിയില്‍ നിന്നാരംഭിച്ച് ധര്‍മടം ബീചില്‍ സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ റിവര്‍ ഫെസ്റ്റ് സംഘാടക സമിതി കണ്‍വീനര്‍ പി എം അഖില്‍, ചെയര്‍മാന്‍ സി ചന്ദ്രന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രടറി ജെ കെ ജിജേഷ് കുമാര്‍, പിണറായി പെരുമ സംഘാടക സമിതി ചെയര്‍മാന്‍ കക്കോത്ത് രാജന്‍, കെ സുധാകരന്‍ പങ്കെടുത്തു.

Keywords:  Kerala, Kannur, News, River, Fest, Men, Women, Press meet, Pinarayi, Team, River Fest will start on April 8.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia