CPI conference | കാനത്തിനെതിരെ സിപിഐയില്‍ പടയൊരുക്കം; മൂന്നാമത്ത് സെക്രടറിയാവാതിരിക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തമെന്ന് സൂചന

 


കണ്ണൂര്‍: (www.kvartha.com) വിഭാഗീയത ശക്തമായതോടെ സിപിഐ സംസ്ഥാന സെക്രടറി സ്ഥാനത്തേക്ക് കാനം രാജേന്ദ്രനെതിരെ മത്സരമുണ്ടാവാന്‍ സാധ്യതയേറി. മൂന്നാംതവണയും സെക്രടറിയാവാന്‍ നീക്കം നടത്തുന്ന കാനം രാജേന്ദ്രനെതിരെ കെ പ്രകാശ്ബാബുവിനെ കളത്തിലിറക്കാനാണ് എതിര്‍വിഭാഗം അണിയറ നീക്കങ്ങള്‍ നടത്തുന്നത്. സമവായ സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വത്തിനെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ജില്ലാ സെക്രടറിയായി പ്രവര്‍ത്തിച്ച പരിചയം ബിനോയ് വിശ്വത്തിനില്ലെന്നും അദ്ദേഹം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണെന്നുമുള്ള എതിര്‍ അഭിപ്രായവും ഉയരുന്നുണ്ട്.
           
CPI conference | കാനത്തിനെതിരെ സിപിഐയില്‍ പടയൊരുക്കം; മൂന്നാമത്ത് സെക്രടറിയാവാതിരിക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തമെന്ന് സൂചന

സംസ്ഥാനസമ്മേളനത്തിന് 10 ദിവസം മാത്രം ശേഷിക്കവെ സിപിഐയില്‍ വീണ്ടും രൂക്ഷമായ വിഭാഗീയത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന നേതാക്കള്‍ക്കെതിരെ എറണാകുളം ജില്ലാകമിറ്റിയിലെ ചില നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഒരു മുന്‍ ജില്ലാ സെക്രടറിയാണ് ഈനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ പങ്കെടുത്ത ഗ്രൂപ് യോഗത്തിന്റെ വീഡിയോ ദൃശ്യവും കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 25 മുതല്‍ 28 വരെ നടന്ന എറണാകുളം ജില്ലാ സമ്മേളനത്തിന്റെ സമാന്തരമായി പരസ്യമായി ഗ്രൂപ് യോഗങ്ങളും വിളിച്ചു ചേര്‍ത്തിരുന്നു. എറണാകുളത്ത് ജില്ലാസെക്രടറിയെ തെരഞ്ഞെടുത്തത് തന്നെ വോടെടുപ്പിലൂടെയായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി സുഗതനെ അഞ്ചു വോടിനാണ് ദിനകരന്‍ തോല്‍പിച്ചത്. കാനം അനുകൂലികളും വിമതവിഭാഗവും പരസ്പരം പോരടിക്കുന്നതാണ് മിക്ക ജില്ലകളിലും കണ്ടിരുന്നത്.

കാനത്തിന്റെയും അസി.സെക്രടറി കെ. പ്രകാശ്ബാബുവിന്റെയും സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പായതോടെയാണ് കൊല്ലം ജില്ലാസമ്മേളനത്തില്‍ വിഭാഗീയതയുടെ വെടിയൊച്ച നിന്നത്. എതിര്‍പക്ഷത്തെ മുന്‍നിരയിലുണ്ടായിരുന്ന പി എസ് സുപാല്‍ കാനത്തിന് അനുകൂലമായതോടെയാണ് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചത്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ തിരുവനന്തപുരത്താണ് സിപിഐ സംസഥാന സമ്മേളനം നടക്കുന്നത്.

You Might Also Like:

Keywords:  Latest-News, Kerala, Political Party, Political-News, Politics, CPI, Kannur, Conference, Thiruvananthapuram, Rift in Kerala CPI.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia