CPM Leaders | ഗവര്‍ണര്‍ക്ക് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്, പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ പ്രശ്‌നമാണെന്നും ഇ പി ജയരാജന്‍; കെ കെ രാഗേഷിനെതിരായ ആരോപണം ശുദ്ധ അസംബന്ധമെന്ന് എം വി ഗോവിന്ദന്‍
Sep 19, 2022, 16:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ പ്രശ്‌നമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം നിലവാരത്തകര്‍ചയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള പാകതയോ അദ്ദേഹത്തിന് ഇല്ല. ഗവര്‍ണര്‍ വികാരജീവിയായി എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്നും ജയരാജന്‍ ആരോപിച്ചു.
രാജ്ഭവനില്‍ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, മുന്‍മന്ത്രി സജി ചെറിയാന്‍ എന്നിവരെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചിരുന്നു. മോശം പെരുമാറ്റത്തിന് വിമാനയാത്രാ വിലക്ക് നേരിട്ട നേതാവാണ് ഭരണമുന്നണിയുടെ കണ്‍വീനര്‍ എന്നും ഇത്തരക്കാരുടെ അനുയായികള്‍ കണ്ണൂരില്‍ തന്നെ ആക്രമിക്കാന്‍ മുതിര്‍ന്നതില്‍ അതിശയമില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിനെതിരെയുള്ള ഗവര്‍ണറുടെ ആരോപണം ശുദ്ധ അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പ്രശ്‌നം പരിഹരിക്കാനാണ് രാഗേഷ് ശ്രമിച്ചത്. പുതുതായൊന്നും ഗവര്‍ണര്‍ക്കു പറയാനില്ലെന്നും ഗോവിന്ദന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷ് ഇടപെട്ട് വിലക്കിയെന്നു ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കാന്‍ ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
Keywords: E P Jayarajan and M V Govindan against governor, Thiruvananthapuram, News, Politics, Criticism, CPM, Governor, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

