Police Report | സംസ്ഥാനത്തെ ടെക്നികല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മാണം നടന്നതായി റിപോര്‍ട്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ടെക്നികല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മാണം നടന്നുവെന്ന റിപോര്‍ടുമായി പൊലീസ്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നികല്‍ വിദ്യാലയങ്ങളിലാണ് ആയുധ നിര്‍മാണം നടക്കുന്നതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
സംഭവത്തെ കര്‍ശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്കി. അതേസമയം സാങ്കേതിക വിദ്യാഭ്യാസ ലാബുകളില്‍ പ്രാക്ടിക്കല്‍ ക്ലാസുകളുടെ ഭാഗമായി ആയുധം നിര്‍മിക്കുന്നത് അധ്യാപകരുടെ മേല്‍നോട്ടത്തിലാകണമെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാര്‍ സര്‍കാരിന് നല്കിയ റിപോര്‍ടില്‍ ആവശ്യപ്പെട്ടിരുന്നു. ലാബുകള്‍ വിദ്യാര്‍ഥികള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ടില്‍ പറഞ്ഞിരുന്നു.
Keywords: Kozhikode, News, Kerala, Report, Police, Report that weapons manufactured in technical schools.

