Complaint | പോസ്റ്റ് ഓഫീസ് ക്ലർകിന്റെ മരണത്തിന് പിന്നിൽ തൊഴിൽ പീഡനമെന്ന് ബന്ധുക്കളുടെ പരാതി
ADVERTISEMENT
കൂടാളി: (www.kvartha.com) കഴിഞ്ഞ ദിവസം മാലിന്യം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് കൂടാളി പോസ്റ്റ് ഓഫീസിലെ ക്ലർക് മരിച്ച സംഭവത്തിൽ തൊഴിൽ പീഡനമെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. കൂടാളിതലമുണ്ട ആക്കിച്ചാൽ ശോഭ നിവാസിലെ സി പവിത്രൻ (52) മരിച്ച സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ചക്കരക്കൽ പൊലീസിൽ പരാതി നൽകിയത്.
മരണം പോസ്റ്റാഫീസിൽ നിന്നുള്ള അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ശോഭനയും ബന്ധുക്കളും ചക്കരക്കൽ സിഐക്ക് പരാതി നൽകിയത്. പവിത്രന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടാളി പോസ്റ്റാഫീസെന്ന നരകത്തിലേക്ക് ഇനിയില്ല എന്ന സൂചനയോടെയാണ് കത്ത് ആരംഭിക്കുന്നതെന്നാണ് വിവരം.
പവിത്രന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് സിപിഎം തലമുണ്ട ലോകൽ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പവിത്രൻ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്തുവന്നത്.
Keywords: News, Kerala, Molestation, Complaint, Death, Police, Relatives complaint in post office clerk's death.

