വിവസ്ത്രയായി ശരീരം മക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തിയെന്ന കേസ്; രഹ്നാ ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി
Jun 26, 2020, 15:08 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 26.06.2020) വിവസ്ത്രയായി ശരീരം മക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഇതില്‍ പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തുന്നത് തെറ്റാണെന്നും രഹ്നാ ഫാത്തിമ ഹര്‍ജിയില്‍ പറയുന്നു.
സ്വന്തം മക്കള്‍ തന്റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ രഹ്നാഫാത്തിമ തന്നെയാണ് 'ബോഡി ആന്‍ഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകന് പൊലീസില്‍ പരാതി നല്കി.
തുടര്‍ന്ന് കഴിഞ്ഞ ദിവസം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ഉള്‍പ്പെടുന്ന പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തി കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കേസെടുത്തു. രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ വ്യാഴാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റ് സാധ്യതകള്‍ മുന്നില്‍ കണ്ടാണ് രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയത്.
Keywords: Kochi, News, Kerala, High Court, High Court of Kerala, Police, Case, Children, Bail, Arrest, Rehana Fathima submits bail application in High Court

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.