സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്: കണ്ണൂര്‍ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Jun 24, 2020, 16:26 IST
ADVERTISEMENT
തലശേരി: (www.kvartha.com 24.06.2020) സി ഐ എസ് എഫ് ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കണ്ണൂര്‍ വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിമാനത്താവളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ഇതോടെ വിമാനത്താവളത്തിലെ സി ഐ എസ് എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചു. ഇപ്പോഴുണ്ടായ സംഭവം എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ജോലിയിലുണ്ടായിരുന്നു 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Thalassery, News, Kerala, COVID-19, Airport, Alerts, Red alert announced at Kannur airport
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

