Apply Now | പൊലീസിന്റെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ ക്ലിനികല്‍ സൈകോളജിസ്റ്റ് നിയമനം: നവംബര്‍ 3 വരെ അപേക്ഷിക്കാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കേരള പൊലീസിന്റെ ശിശുസൗഹൃദ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകളില്‍ ക്ലിനികല്‍ സൈകോളജിസ്റ്റ് തസ്തികയിലേക്ക് നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

Aster mims 04/11/2022

ഒരുവര്‍ഷം പ്രവൃത്തിപരിചയം അഭികാമ്യം. ക്ലിനികല്‍ സൈകോളജിയിലോ സൈകോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനികല്‍ സൈകോളജിയില്‍ എംഫില്‍ അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനികല്‍ സൈകോളജിസ്റ്റായി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ രജിസ്‌ട്രേഷന്‍ എന്നിവയുള്ള 40 വയസില്‍ താഴെയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

Apply Now | പൊലീസിന്റെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ ക്ലിനികല്‍ സൈകോളജിസ്റ്റ് നിയമനം: നവംബര്‍ 3 വരെ അപേക്ഷിക്കാം

പുതുതായി യോഗ്യത നേടിയ പ്രവൃത്തിപരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ബയോഡേറ്റ, സര്‍ടിഫികറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോടോ എന്നിവ സഹിതം digitalsafetykerala@gmail(dot)com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം.

വിശദ വിവരങ്ങളും അപേക്ഷഫോറവും കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ https://keralapolice(dot)gov(dot)in/page/notification എന്ന ലിങ്കില്‍ ലഭിക്കും. ഫോണ്‍ 9497900200.

Keywords: Thiruvananthapuram, News, Kerala, Application, Job, Police, Recruitment of Clinical Psychologist in Police De Addiction Centers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia