Apply Now | പൊലീസിന്റെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ ക്ലിനികല്‍ സൈകോളജിസ്റ്റ് നിയമനം: നവംബര്‍ 3 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: (www.kvartha.com) കേരള പൊലീസിന്റെ ശിശുസൗഹൃദ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകളില്‍ ക്ലിനികല്‍ സൈകോളജിസ്റ്റ് തസ്തികയിലേക്ക് നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഒരുവര്‍ഷം പ്രവൃത്തിപരിചയം അഭികാമ്യം. ക്ലിനികല്‍ സൈകോളജിയിലോ സൈകോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനികല്‍ സൈകോളജിയില്‍ എംഫില്‍ അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനികല്‍ സൈകോളജിസ്റ്റായി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ രജിസ്‌ട്രേഷന്‍ എന്നിവയുള്ള 40 വയസില്‍ താഴെയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പുതുതായി യോഗ്യത നേടിയ പ്രവൃത്തിപരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ബയോഡേറ്റ, സര്‍ടിഫികറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോടോ എന്നിവ സഹിതം digitalsafetykerala@gmail(dot)com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം.
വിശദ വിവരങ്ങളും അപേക്ഷഫോറവും കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ https://keralapolice(dot)gov(dot)in/page/notification എന്ന ലിങ്കില്‍ ലഭിക്കും. ഫോണ്‍ 9497900200.
Keywords: Thiruvananthapuram, News, Kerala, Application, Job, Police, Recruitment of Clinical Psychologist in Police De Addiction Centers.