തിരുവോണ നാളില്‍ പട്ടിണിസമരം നടത്തുമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍
Aug 2, 2021, 17:07 IST
തിരുവനന്തപുരം: (www.kvartha.com 02.08.2021) തിരുവോണ നാളില്‍ പട്ടിണിസമരം നടത്തുമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ കമീഷന്‍ കഴിഞ്ഞ 10 മാസമായി മുടങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ കുട്ടിശ്ശികയുള്ളത് 51 കോടിരൂപയാണ്. ഈ നില തുടരുകയാണെങ്കില്‍ തിരുവോണ നാളില്‍ പട്ടിണിസമരം നടത്തുമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം ഓണക്കിറ്റു വിതരണം മുടങ്ങില്ല. കിറ്റു വിതരണോദ്ഘാടനം പ്രഹസനമായിരുന്നു. റേഷന്‍ കടക്കാരുടെ സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Ration shop, Strike, Ration dealers' association says starve strike will be held on Thiruvonam day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.