ഗവര്‍ണറോട് ഇരട്ടച്ചങ്ക് കാണിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല; രമേശ് ചെന്നിത്തല
Jan 28, 2020, 16:53 IST
ADVERTISEMENT
ന്യൂ മാഹി: (www.kvartha.com 28.01.2020) കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ താന്‍ കൊണ്ടുവന്ന 130-ാം പ്രമേയത്തില്‍ പിണറായി സര്‍ക്കാരും ഗവര്‍ണറും ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാഹി പാലത്തിനരികെ നിന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേത്യത്വത്തില്‍ പ്രയാണമാരംഭിച്ച സഹനസമരയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
130-ാം റൂള്‍ പ്രകാരം താന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠേന പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പൗരത്വ ബില്ലിനെതിരെയുള്ള പിണറായി വിജയന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും. മത ന്യൂനപക്ഷങ്ങളുടെ വേദന മനസിലാക്കാതെ ആര്‍എസ്എസിനു വേണ്ടി ശബ്ദമുയര്‍ത്തുന്ന ഗവര്‍ണറുടെ മുന്നില്‍ പഞ്ചപുഛമടക്കി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണ്. നിയമസഭയോടുള്ള അവഹേളനമാണ് ഗവര്‍ണര്‍ നടത്തുന്നത്. ബിജെപിയുടെ മെഗാഫോണായി ഗവര്‍ണര്‍ മാറിയിരിക്കുന്നു.
സഭാ നേതാവായ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഗവര്‍ണര്‍ക്കെതിരെ ഒരക്ഷരം ഉരിയാടത്തത് കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട ചങ്ക് ഉണ്ടെന്നു പറയുന്നതല്ലാതെ ആ ഇരട്ടചങ്ക് പുറത്തു കാണിക്കാന്‍ പിണറായിക്ക് ധൈര്യമില്ല. പൗരത്വ വിഷയത്തില്‍ പിണറായി വിജയന്‍ മമത ബാനര്‍ജിയെ കണ്ടു പഠിക്കണം. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ സര്‍ക്കാര്‍ പിന്തുണച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടും. ഇക്കാര്യത്തില്‍ യുഡിഎഫ് നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Keywords: News, Kerala, Chief Minister, Pinarayi vijayan, Inauguration, Ramesh Chennithala, Governor, Mahi, CAA, Government, Ramesh Chennithala against Pinarayi Vijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.