മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ-ബസ് അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ചെന്നിത്തല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.07.2020) മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ-ബസ് അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് സെക്രട്ടേറിയേറ്റില്‍ ഓഫീസ് തുറക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നടപടി ധനവകുപ്പ് അംഗീകരിച്ചു. ഗതാഗത വകുപ്പ് മന്ത്രി ഫയലില്‍ ഒപ്പിട്ടാല്‍ നടപ്പാകും. പ്രതിമാസം മൂന്നുലക്ഷത്തിലധികം രൂപ ശമ്പളം നല്‍കി പിഡബ്ലുസി ജീവനക്കാരെ നിയമിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയെക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കി എന്തിനാണ് ഈ ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

'ബാക് ഡോര്‍ ഓഫീസ്' എന്നാണ് ഓഫീസിന് പേര് നല്‍കിയിരിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട കമ്പനിയെ സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാന്‍ അനുമതി നല്‍കിയത് ശരിയായ നടപടിയല്ല. ദേശീയ പതാകയോടൊപ്പം പിഡബ്ല്യുസി കമ്പനിയുടെ ലോഗോ പോലും ചേര്‍ക്കാനുള്ള തരത്തിലാണ് നടപടികള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയേറ്റിനു മുകളില്‍ അന്താരാഷ്ട്ര കമ്പനികള്‍ രാകിപ്പറക്കുകയാണ്.

മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ-ബസ് അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ചെന്നിത്തല

ഇ-മൊബിലിറ്റി ഫയലില്‍ ചീഫ് സെക്രട്ടറി എഴുതിയതെന്തെന്ന് മുഖ്യമന്ത്രി പറയണം. പിഡബ്ല്യുസിയ്ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ്. നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കുന്നില്ല. ശാസ്ത്രീമായി അഴിമതി നടത്തുകയും തന്മയത്വത്തോടെ മൂടിവയ്ക്കുകയും ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Keywords:  Thiruvananthapuram, News, Kerala, Ramesh Chennithala, Minister, Chief Minister, Ramesh Chennithala about e-bus scam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia