മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ-ബസ് അഴിമതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ചെന്നിത്തല
Jul 2, 2020, 17:56 IST
ADVERTISEMENT
'ബാക് ഡോര്‍ ഓഫീസ്' എന്നാണ് ഓഫീസിന് പേര് നല്‍കിയിരിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട കമ്പനിയെ സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാന്‍ അനുമതി നല്‍കിയത് ശരിയായ നടപടിയല്ല. ദേശീയ പതാകയോടൊപ്പം പിഡബ്ല്യുസി കമ്പനിയുടെ ലോഗോ പോലും ചേര്‍ക്കാനുള്ള തരത്തിലാണ് നടപടികള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയേറ്റിനു മുകളില്‍ അന്താരാഷ്ട്ര കമ്പനികള്‍ രാകിപ്പറക്കുകയാണ്.
ഇ-മൊബിലിറ്റി ഫയലില്‍ ചീഫ് സെക്രട്ടറി എഴുതിയതെന്തെന്ന് മുഖ്യമന്ത്രി പറയണം. പിഡബ്ല്യുസിയ്ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ്. നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കുന്നില്ല. ശാസ്ത്രീമായി അഴിമതി നടത്തുകയും തന്മയത്വത്തോടെ മൂടിവയ്ക്കുകയും ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Ramesh Chennithala, Minister, Chief Minister, Ramesh Chennithala about e-bus scam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

