Ramachandran Kadannappalli | രാഷ്ട്ര പുരോഗതിക്ക് യുവാക്കളുടെ കര്‍മശേഷി ഉപയോഗിക്കുന്നതില്‍ മോദി സര്‍കാര്‍ പരാജയപ്പെട്ടുവെന്ന് രാമചന്ദ്രന്‍ കടന്നപ്പളളി
May 2, 2023, 21:13 IST
കണ്ണൂര്‍: (www.kvartha.com) രാഷ്ട്ര പുരോഗതിക്ക് യുവാക്കളുടെ കര്‍മ്മശേഷി ഉപയോഗപ്പടുത്തുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നു കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പറഞ്ഞു. യൂത് കോണ്‍ഗ്രസ്-എസ് സംസ്ഥാന ക്യാമ്പ് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ സജ്ജമാക്കിയ കണ്ണൂര്‍ സി. എച്ച് ഹരിദാസ് നഗ റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികലമായ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന കേന്ദ്ര ഭരണം വര്‍ഗീയതയുടെ വിള നിലമായിരിക്കുകയാണ്. ചരിത്ര സത്യങ്ങളെ തമസ്‌ക്കരിച്ച് കൊണ്ട് ചരിത്രത്തിന്റെ ചാരിത്ര്യം കവര്‍ന്നെടുക്കുന്ന കേന്ദ്ര ഭരണം തികഞ്ഞ പരാജയമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ അവഗണിക്കുന്ന രീതി പ്രതിഷേധാര്‍ഹമാണ്.
യൂത് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് സന്തോഷ് കാല അധ്യക്ഷനായി. വിവിധ സെഷനുകളില്‍ ഡിവൈഎഫ്‌ഐ നേതാവും യുവജന കമീഷന്‍ ചെയര്‍മാനുമായ എം ഷാജര്‍, എ ഐ വൈ എഫ് സംസ്ഥാന സെക്രടറി ടി ടി ജി സ്മോന്‍, സംസ്ഥാന സെക്രടറമാരായയു ബാബു ഗോപിനാഥ് , ഇ പി ആര്‍ ശാല, കെ എസ് അനില്‍, ഐ ശിഹാബുദ്ദീന്‍, അഡ്വ: കെവി മനോജ് കുമാ , എന്‍സിടി ഗോപീകൃഷ്ണന്‍, പോള്‍സണ്‍ പീറ്റര്‍ ആന്റണി സജി, റനീഷ് മാത്യു കെ സി സോമന്‍ നമ്പ്യാര്‍ കെ.വിഗീരീഷ്, എം ഉണ്ണികൃഷ്ണന്‍, പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kannur, Kerala, News, Politics, Ramachandran Kadannappalli, Ramachandran Kadannappalli says that that the Modi government has failed to use the potential of the youth for the development of the nation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.