SWISS-TOWER 24/07/2023

Rally | വനിതാ ദിനം: 5000 സ്ത്രീകളെ അണിനിരത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍ റാലി നടത്തും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വനിതാ ദിനമായ മാര്‍ച് എട്ടിന് ജനാധിത്യ മഹിളാ അസോസിയേഷന്‍ ഇതര ഇടതുവര്‍ഗ ബഹുജന സംഘടനകളുമായി സഹകരിച്ച് 'കണ്ണൂരില്‍ തുല്യതയ്ക്കായി യോജിച്ച പോരാട്ടം' എന്ന മുദ്രവാക്യമുയര്‍ത്തി 5000ല്‍ പരം സ്ത്രീകളെ അണിനിരത്തി റാലിയും പൊതുയോഗവും സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് മൈതാനിയില്‍ ഐഡ്വ അഖിലേന്‍ഡ്യ വൈസ് പ്രസിഡന്റ് പി കെ സൈനബ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Aster mims 04/11/2022

സിഐടിയു, മഹിളാ അസോസിയേഷന്‍ കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂനിയന്‍, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ 200 ദിവസത്തെ ജോലി ഉറപ്പാക്കുക തുടങ്ങി 19 ആവശ്യങ്ങളുന്നയിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. ഈ 19 ആവശ്യങ്ങളടങ്ങുന്ന ചാര്‍ടര്‍ ഓഫ് ഡിമാന്‍ഡ് ജില്ലാ ഭരണാധികാരികള്‍ക്ക് സമര്‍പിക്കും.

Rally | വനിതാ ദിനം: 5000 സ്ത്രീകളെ അണിനിരത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍ റാലി നടത്തും

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രടറി പി കെ ശ്യാമള, കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗം എന്‍ സുകന്യ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, എന്‍ ആര്‍ കോമള, എം വി ഷിമ, കെ വത്സല എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Woman, Women's-Day, Rally will be held on Women's Day.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia