മാധ്യമങ്ങളില്‍ ഫോട്ടോ വന്നതിനുശേഷമുള്ള തിരിച്ചറിയല്‍ പരേഡ് പരിഹാസ്യം
Jun 10, 2012, 16:00 IST
കോഴിക്കോട്: മാധ്യമങ്ങളില്‍ ഫോട്ടോ വന്നതിനുശേഷം നടത്തുന്ന ടികെ രജീഷിന്റെ തിരിച്ചറില്‍ പരേഡ് തികച്ചും പരിഹാസ്യമാണെന്ന് എളമരം കരീം.
സിപിഐഎമ്മിനെതിരെയുള്ള മാധ്യമങ്ങളുടെ പ്രചാരവേലകള്‍ തുടരുകയാണ്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ആരേ വേണമെങ്കിലും താറടിക്കാന്‍ കഴിയുമെന്നും കരീം ആരോപിച്ചു.
കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എളമരം കരീം ആരോപണങ്ങള്‍ ഉന്നയിച്ചത്. ടിപി വധക്കേസില്‍ മുംബൈയില്‍ നിന്നും പിടിയിലായ മുഖ്യ പ്രതി ടി.കെ രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്ക് വേണ്ടിയാണ് ടിപിയെ കൊലപ്പെടുത്തിയതെന്ന രജീഷിന്റെ മൊഴി പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് രജീഷിനും കൊടി സുനിക്കും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നറിയിച്ച് ഇ.പി ജയരാജനും പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
English Summery
Rajish's identification parade will be a mocking one, says Ilamaram Kareem.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.