'കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്‌കാരം അല്ല'; വീണയും മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍
Jun 10, 2020, 16:54 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.06.2020) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാര്‍ത്തയോട് ഫെയ്‌സ്ബുക്കിലൂടെ പ്രതികരണമറിയിച്ച് രാഹുല്‍ ഈശ്വര്‍. റിയാസിനെയും വീണയയും പരിചയമുണ്ടെന്നും ഇരുവരും വളരെ നല്ല മനുഷ്യരാണെന്നും രാഹുല്‍ ഈശ്വര്‍ കുറിപ്പില്‍ പറയുന്നു.
വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂര്‍ത്തം ആണ്. കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്‌കാരം അല്ലെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഇരുവരുടെയും വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട് വരുന്ന വിമര്‍ശനങ്ങളെയും ട്രോളുകളെയും രാഹുല്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും പ്രധാനവും മംഗളകരവും ആയ ഒരു മുഹൂര്‍ത്തം ആണ് - കല്യാണത്തെ ട്രോളുന്നത് ഭാരത സംസ്‌കാരം അല്ല.
റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യര്‍. രണ്ടു പേര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ...
ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയന്‍ന്റെ മകള്‍ IT വിദഗ്ദ്ധ ആയ വീണ എന്നിവര്‍ക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ചില ആള്‍കാര്‍ Whatsapp, ഫേസ്ബുക് ല്‍ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോള്‍ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം.... രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.
Keywords: Thiruvananthapuram, News, Kerala, Facebook, Post, Rahul Easwar, Marriage, Rahul Easwar wishes to Veena and Riyas
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.



