Conference | 'റഫീഖ്' കൂട്ടായ്മ കണ്ണൂര്‍ ജില്ലാ സമ്മേളനം ജൂലൈ 30ന് ജവഹര്‍ ഓഡിറ്റോറിയത്തില്‍ ചേരും
Jun 13, 2023, 15:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ റഫീഖ് നാമധാരികളുടെ ജില്ലാ കൂട്ടായ്മയുടെ ജില്ലാ സമ്മേളനം ജൂലായ് 30 ന് ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. സമ്മേളനവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക കമിറ്റിക്ക് രൂപം നല്‍കിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ 600 റഫീഖ്മാരുണ്ടെന്നാണ് സംഘാടകരുടെ കണക്ക്. കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിലും പേരമക്കളിലും എസ്എസ്എല്‍സിയിലും പ്ലസ് ടുവിലും വിജയിച്ചവരെ സമ്മേളനത്തില്‍ വച്ച് ആദരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രായം കൂടിയ റഫീഖിനേയും പ്രായം കുറഞ്ഞ റഫീഖിനേയും ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതോടൊപ്പം ഗ്രൂപിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ദുരന്ത സാഹചര്യത്തില്‍ ദുരന്തനിവാരണ സേന രൂപീകരിക്കുമെന്നും ഗ്രൂപില്‍ അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവര്‍ 9567524439, 99951150949,95394874 ഛ7, 9747601103 എന്ന നമ്പറില്‍ ബന്ധപ്പെട്ടമെന്നും ചെയര്‍മാന്‍ റഫീഖ് അഴീക്കോട്, മുഹമ്മദ് റഫീഖ് മാഹി, റഫീഖ് കാഞ്ഞിരോട്, റഫീഖ് മുഴപ്പിലങ്ങാട്, റഫീഖ് ആറളം എന്നിവര്‍ പറഞ്ഞു.
Keywords: Kannur, News, Kerala, Rafeeq Name, District conference, Jawahar Auditorium, 'Rafeeq' Koottayma Kannur district conference to meet on July 30 at Jawahar Auditorium.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

