കോഴിക്കോട്: ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ കൊലയാളി സംഘത്തിന് ഇന്നോവ കാര്‍ കൈമാറിയ റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്പി മുന്‍പാകെ ഹാജരായ റഫീഖിനെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കൊലപാതക സംഘം സഞ്ചരിച്ച ഇന്നോവകാര്‍ നവീന്‍ദാസില്‍ നിന്ന് കൈമാറിയത് റഫീക്കായിരുന്നു. എന്നാല്‍ കാര്‍ ഉപയോഗിച്ചത് കൊലപാതകത്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നായിരുന്നു റഫീഖ് പറഞ്ഞിരുന്നത്. ചോദ്യം ചെയ്യലില്‍ കൊലയെക്കുറിച്ച് റഫീഖിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.