മകള്‍ ക്വാറന്റൈനില്‍ കഴിയുന്ന വീട്ടില്‍ നിന്നും ചികിത്സ നടത്തിയ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 02.06.2020) വിദേശത്തു നിന്നുമെത്തിയ മകള്‍ ക്വാറന്റൈനില്‍ കഴിയുന്ന വീട്ടില്‍ രോഗികളെ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ താണ മുഴത്തടം സ്വദേശിയായ ഡോക്ടര്‍ക്കെതിേരെയാണ് ക്വാറന്റൈന്‍ നിയമം ലംഘിച്ചതിനെതിരെ കേസെടുത്തത്.

ഡോക്ടറുടെ മകള്‍ വിദേശത്തു വന്നതിനു ശേഷം വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇതിനിടയില്‍ വീട്ടില്‍ തന്നെ രോഗികളെ ഡോക്ടര്‍ പരിശോധിക്കുകയും ചെയ്തു. സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും വീഡിയോ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഡോക്ടറെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

മകള്‍ ക്വാറന്റൈനില്‍ കഴിയുന്ന വീട്ടില്‍ നിന്നും ചികിത്സ നടത്തിയ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

Keywords:  Kannur, News, Kerala, Doctor, Daughter, Case, Police, Complaint, Police Station, Quarantine; case against doctor
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia